ആപ്പ്ജില്ല

കെപിസിസി പട്ടിക: പരാതിയുമായി കൊടിക്കുന്നിലും

വിഷ്ണുനാഥിനു പകരം വെളിയം ശ്രീകുമാറിനെ പുതുക്കിയ പട്ടിയിലും ഉള്‍പ്പെടുത്തിയിട്ടില്ല

TNN 27 Oct 2017, 6:02 pm
ന്യൂ ഡൽഹി: കെപിസിസി പട്ടികയുടെ പേരിലുള്ള തര്‍ക്കം അവസാനിക്കുന്നില്ല. കൊല്ലത്തെ ഏഴുകോണ്‍ ബ്ലോക്കിൽ നിന്ന് പട്ടികയിലെത്തിയ പി സി വിഷ്ണുനാഥിനെ ഒഴിവാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ഹൈക്കമാൻ‍‍ഡിനോട് ആവശ്യപ്പെട്ടു. എന്നാൽ വിഷ്ണുനാഥിനെ ഒഴിവാക്കുന്ന പക്ഷം കടുത്ത നടപടിയുണ്ടാകുമെന്നാണ് ഉമ്മൻ ചാണ്ടിയുടെ താക്കീത്.
Samayam Malayalam dissatisfied kodikkunnil approaches rahul for revising kpcc list
കെപിസിസി പട്ടിക: പരാതിയുമായി കൊടിക്കുന്നിലും


പുതുക്കിയ പട്ടികയിൽ വിഷ്ണുനാഥിനു പകരം തന്‍റെ നോമിനിയായ വെളിയം ശ്രീകുമാറിനെ ഉള്‍പ്പെടുത്തണമെന്നാണ് കൊടിക്കുന്നിൽ സുരേഷിന്‍റെ ആവശ്യം. എന്നാൽ പുതിയ പട്ടികയിലും വെളിയം ശ്രീകുമാര്‍ ഉള്‍പ്പെടാതെ വന്നതോടെയാണ് കൊടിക്കുന്നിൽ കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ സമീപിച്ചിരിക്കുന്നത്.

ഇതിനിടെ വട്ടിയൂര്‍ക്കാവിലെ ഉള്ളൂര്‍ ബ്ലോക്കിൽ നിന്നും ശശി തരൂരിനെ ഒഴിവാക്കി മണ്ഡലത്തിനു പുറത്തുള്ളയാളെ പട്ടികയിൽ ഉള്‍പ്പെടുത്തിയതിൽ പ്രതിഷേധവുമായി കെ മുരളീധരനും രംഗത്തെത്തിയിട്ടുണ്ട്.

KPCC List: Dissatisfied Kodikkunnil approaches Rahul

Kodikkunnil Suresh MP expressed his dissastisfation with KPCC list with Veliyam Sreekumar not replacing P C Vishnunath in the revised list.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്