ആപ്പ്ജില്ല

ഭിന്നശേഷിക്കാരുടെ വോട്ടവകാശം ഉറപ്പാക്കാൻ പ്രത്യേക നടപടികൾ

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് അനുവദിച്ച ആംബുലന്‍സുകളും ഇതിനായി ഉപയോഗപ്പെടുത്തും. ഭിന്നശേഷി വോട്ടര്‍മാരുടെ പേരും,വിലാസം,ഫോണ്‍ നമ്പര്‍ എന്നിവ അതത് താലൂക്ക് തലത്തില്‍ ക്രോഡീകരിക്കുകയും ഇത് ഇലക്ഷന്‍ വിങ്ങിനു കൈമാറാന്‍ അതത് താലൂക്കിലെ തഹസില്‍ദാര്‍മാരെ ചുതലപ്പെടുത്തി.

Samayam Malayalam 1 Apr 2019, 9:24 pm
കാസർഗോഡ്: ലോക്സഭാ തെരഞ്ഞടുപ്പിന്റെ ഭാഗമായി ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരുടെ വോട്ടവകാശം ഉറപ്പുവരുത്തുന്നതിനും ഇവരെ പോളിംഗ് ബൂത്തില്‍ എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും പ്രത്യേക നടപടികൾ. കാസർഗോഡ് എഡിഎം:സി ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്ലാണ് ജില്ലയിൽ നടപടികൾ കൈക്കൊള്ളാൻ തീരുമാനമായത്.
Samayam Malayalam election


പോളിങ് ബൂത്തുകളില്‍ ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഭിന്നശേഷി വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിക്കുന്നതിനും അവരെ തിരികെ കൊണ്ടുപോകുന്നതിനും സന്നദ്ധ സേവകരെ നിയോഗിക്കും. ഇതിനായി ജില്ലയിലെ 50 സ്‌കൂളുകളില്‍ നിന്നായി എന്‍ എസ് എസ് വിദ്യാര്‍ഥികളെയും, യൂത്ത് ക്ലബ്, നെഹ്റു യുവകേന്ദ്ര, ആശാവര്‍ക്കേഴ്സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തുടങ്ങിയവരുടെ സേവനവും ഉപയോഗപ്പെടുത്തും.

കൂടാതെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് അനുവദിച്ച ആംബുലന്‍സുകളും ഇതിനായി ഉപയോഗപ്പെടുത്തും. ഭിന്നശേഷി വോട്ടര്‍മാരുടെ പേരും,വിലാസം,ഫോണ്‍ നമ്പര്‍ എന്നിവ അതത് താലൂക്ക് തലത്തില്‍ ക്രോഡീകരിക്കുകയും ഇത് ഇലക്ഷന്‍ വിങ്ങിനു കൈമാറാന്‍ അതത് താലൂക്കിലെ തഹസില്‍ദാര്‍മാരെ ചുതലപ്പെടുത്തി. തഹസില്‍ദാര്‍മാര്‍ ഈ ലിസ്റ്റ് ഭിന്നശേഷിക്കാരുടെ നോഡല്‍ ഓഫീസറിന് കൈമാറണമെന്നും നിർദേശിച്ചു. ഭിന്നശേഷി വോട്ടര്‍മാര്‍ കൂടുതലുള്ള ഉദുമ, മഞ്ചേശ്വരം താലൂക്കുകളില്‍ കൂടുതല്‍ ആംബുലന്‍സ് സൗകര്യം ഉറപ്പുവരുത്തും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്