ആപ്പ്ജില്ല

'ജിന്ന് സുന്നത്ത് നടത്തി'യെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം; രൂക്ഷ വിമര്‍ശനവുമായി ഡോക്ടറിന്‍റെ കുറിപ്പ്

കഴി‌ഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ് ജിന്ന് സുന്നത്ത് നടത്തി എന്ന പേരിലുള്ള ചിത്രം. എന്നാല്‍, ഈ ചിത്രത്തിന്‍റെ പിന്നിലുള്ള പൊള്ളത്തരം എന്താണെന്ന് തുറന്നുകാട്ടിയിരിക്കുകയാണ് ഡോക്ടര്‍ ഷിംന അസീസ്.

Samayam Malayalam 30 Nov 2019, 4:28 pm
നല്ല സന്ദേശങ്ങള്‍ മാത്രമല്ല, ചിലപ്പോഴൊക്കെ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും സമൂഹ മാധ്യമങ്ങള്‍ വേദിയാകാറുണ്ട്. ഇതിനിടയിലേക്ക് പുതിയൊരു പ്രചാരണം എത്തിയിരിക്കുകയാണ്. 'ജിന്ന് സുന്നത്ത് നടത്തി' എന്നു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ വ്യാജപ്രചാരണം നടക്കുന്നത്. എന്നാല്‍, ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നിരിക്കുകയാണ് ഡോക്ടര്‍ ഷിംന അസീസ്.
Samayam Malayalam Shimna Azeez


'ജിന്ന് സുന്നത്ത് നടത്തി' എന്നും പറഞ്ഞ് ഒരു കുഞ്ഞിന്റെ ജനനേന്ദ്രിയത്തിന്റെ ചിത്രം വാട്‌സാപ്പില്‍ ഓടുന്നുണ്ട്. കാര്യം പച്ചക്കള്ളമാണെന്ന് ചോറ് തിന്നുന്നോര്‍ക്ക് മനസ്സിലാകും', ഷിംന ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

'സ്വന്തം കുഞ്ഞിന്റേതാണെങ്കിലും മറ്റാരുടേതാണെങ്കിലും ജനനേന്ദ്രിയത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് തെറ്റാണ്. ഇതെവിടുന്ന് ഓടാന്‍ തുടങ്ങി എന്ന് കണ്ടുപിടിക്കാനും ഇക്കാലത്ത് ബുദ്ധിമുട്ടില്ല', കുറിപ്പില്‍ വ്യക്തമാക്കുന്നു.

കുറിപ്പ് ഇങ്ങനെ:

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്