ആപ്പ്ജില്ല

കൊവിഡ് 19: കൊച്ചിയിലെ രണ്ട് ഡോക്ടര്‍മാരും നഴ്‌സും ഐസൊലേഷനില്‍

ഇറ്റലിയില്‍ നിന്ന് എത്തിയ മൂന്ന് വയസ്സുള്ള കുട്ടിയും മാതാപിതാക്കളും കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച യുകെ പൗരനെയുമാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സിക്കുന്നത്.

Samayam Malayalam 16 Mar 2020, 4:20 pm
കൊച്ചി: കൊറോണ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കൊച്ചിയില്‍ രണ്ട് ഡോക്ടര്‍മാരെയും ഒരു നേഴ്‌സിനെയും ഐസൊലേഷനിലാക്കി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് (കൊറോണ) രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാരും നഴ്‌സുമാണ് ഐസൊലേഷനില്‍ ചികിത്സയിലുള്ളത്.
Samayam Malayalam Isolation


Also Read: കൊല്ലത്ത് വിദേശത്ത് നിന്ന് എത്തിയ മലയാളി കുടുംബത്തോടൊപ്പം കറങ്ങി നടക്കുന്നു; പരാതിയുമായി ആരോഗ്യ വകുപ്പ്

ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസ്സുള്ള കുട്ടിയും മാതാപിതാക്കളും കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച യുകെ പൗരനുമാണ് ഇവിടെ ചികിത്സയിലുള്ളത്. ഐസൊലേഷനിലാക്കിയവരുടെ രക്ത സാമ്പിളുകള്‍ ഉടന്‍ പരിശോധനയ്ക്ക് അയക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Also Read: കന്യാസ്ത്രീപീഡനക്കേസിൽ ഫ്രാങ്കോയ്ക്ക് തിരിച്ചടി; ജലന്ധർ ബിഷപ്പ് വിചാരണ നേരിടണം

രണ്ട് ഡോക്ടര്‍മാരെയും നഴ്‌സിനെയും തിങ്കളാഴ്ച രാവിലെയാണ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. അതേസമയം തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ 25 ഡോക്ടര്‍മാര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. സ്‌പെയിനില്‍ നിന്ന് തിരിച്ചെത്തിയ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് ഡോക്ടര്‍മാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്