ആപ്പ്ജില്ല

രോഗികളുടെ ജീവൻ വെച്ച് കളിക്കരുത്: യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ

ജില്ലാ കളക്ടറുടെ നടപടിയെ അപലപിക്കുന്നുവെന്ന് യുഎൻഎയുടെ പ്രസിഡന്‍റ് ജാസ്മിൻ ഷാ അറിയിച്ചു

TNN 16 Jul 2017, 5:40 pm
കണ്ണൂർ: രോഗികളുടെ ജീവൻ വെച്ച് കളിക്കരുതെന്ന് യുഎൻഎ ആവശ്യപ്പെട്ടു. വേതന വർധനവ് ആവശ്യപ്പെട്ട് നേഴ്സുമാർ നടത്തിവരുന്ന സമരത്തെ മറികടക്കാനുള്ള ജില്ലാ ഭരണകൂടത്തിന്‍റെ നീക്കത്തെ വിമര്‍ശിച്ചാണ് യുഎൻഎ രംഗത്തെത്തിയിരിക്കുന്നത്. ജില്ലാ കളക്ടറുടെ നടപടിയെ അപലപിക്കുന്നുവെന്ന് യുഎൻഎയുടെ പ്രസിഡന്‍റ് ജാസ്മിൻ ഷാ അറിയിച്ചു.
Samayam Malayalam dont play with patients life una
രോഗികളുടെ ജീവൻ വെച്ച് കളിക്കരുത്: യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ


രോഗികളുടെ ജീവൻ വച്ച് സർക്കാർ പന്ത് കളിക്കരുതെന്നും വിദ്യാർഥികളെ ഉപയോഗിച്ച് രോഗികളെ ചികിത്സിക്കുന്നത് സര്‍ക്കാരിന്‍റെ പ്രാകൃതമായ നടപടിയാണെന്നും അത് ജനങ്ങൾ തിരിച്ചറിയണമെന്നും ജാസ്മിൻ ഷാ ആവശ്യപ്പെട്ടു. പരിശീലനം പൂർത്തിയാക്കാത്ത നേഴ്സിംഗ് വിദ്യാർഥികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നത് വലിയ അപകടങ്ങൾക്കു വഴിവെക്കുമെന്നും ജാസ്മിൻ ഷാ ചൂണ്ടിക്കാട്ടി.

കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർഥികളെ വിന്യസിച്ച് കൊണ്ട് നേഴ്സുമാരുടെ സമരത്തെ തുടര്‍ന്ന് രൂപംകൊണ്ട പ്രതിസന്ധി മറികടക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. തിങ്കളാഴ്ച മുതൽ തീരുമാനം നടപ്പിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് യുഎൻഎ പ്രതിഷേധം പ്രകടമാക്കിയിരിക്കുന്നത്.

Dont Play with patient's life: UNA

UNA President Jasmin Shah demanded that Dont Play with patient's life regarding Nurses Strike

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്