ആപ്പ്ജില്ല

ഒഎന്‍വി സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിയ്ക്ക്

സി രാധാകൃഷ്ണന്‍, പ്രഭാ വര്‍മ, ഡോ. അനില്‍ വള്ളത്തോള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് ഒഎന്‍വി സാഹിത്യ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

Samayam Malayalam 18 Dec 2020, 2:55 pm
തിരുവനന്തപുരം: ഒഎന്‍വി സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിയ്ക്ക്. സാഹിത്യ നിരൂപണത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് അംഗീകാരം നേടിയത്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
Samayam Malayalam Dr M Leelavathy
ഡോ. എം ലീലാവതി (Photo: Wikipedia)


Also Read: 90 ലധികം സീറ്റുകളില്‍ ആധിപത്യം; 2021 ല്‍ ഭരണ തുടര്‍ച്ചയുണ്ടാകുമോ? ഇടതുമുന്നണിയെ തുണയ്ക്കുന്ന ഏഴ് കാര്യങ്ങള്‍

സി രാധാകൃഷ്ണന്‍, പ്രഭാ വര്‍മ, ഡോ. അനില്‍ വള്ളത്തോള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് ഒഎന്‍വി സാഹിത്യ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഏഴ് പതിറ്റാണ്ടായി ഡോ. എം ലീലാവതി തുടരുന്ന സാഹിത്യരചനയും പഠനവും വിലമതിക്കാനാവാത്തതാണെന്ന് സമിതി വിലിയരുത്തി. ഡോ. ലീലാവതിയുടെ കൊച്ചിയിലെ വസതിയില്‍ വെച്ച് പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി അധ്യക്ഷന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ സുഗതകുമാരി, എം ടി വാസുദേവന്‍നായര്‍, അക്കിത്തം എന്നിവര്‍ക്കാണ് ഒഎന്‍വി പുരസ്‌കാരം ലഭിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്