ആപ്പ്ജില്ല

ശബരിമലയിൽ പൊലീസുകാർക്ക് ഡ്രസ് കോഡ്

ഐജി വിജയ് സാക്കറയുടേതാണ് നിർദ്ദേശം.

Samayam Malayalam 16 Nov 2018, 12:27 pm
കൊച്ചി: ശബരിമലയിൽ സുരക്ഷാ ചുമതലയുള്ള പോലീസുകാർക്ക് ഡ്രസ് കോഡ് നിർബന്ധമാക്കി. 18-ാം പടിക്ക് താഴെ ഡ്യൂട്ടിയിലുള്ള പോലീസുകാർക്കാണ് ഡ്രസ് കോഡ് നിർബന്ധമാക്കിയിരിക്കുന്നത്. സോപാനത്തും പതിനെട്ടാം പടിയിലും ജോലിചെയ്യുന്ന പോലീസുകാർക്ക് ഇളവ് നൽകിയിട്ടുണ്ട്. ഐ ജി വിജയ് സാക്കറെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
Samayam Malayalam dress code implemented to police in sabarimala
ശബരിമലയിൽ പൊലീസുകാർക്ക് ഡ്രസ് കോഡ്


ബെൽറ്റും തൊപ്പിയും ധരിച്ച് യൂണിഫോം ഇൻസേർട്ട് ചെയ്ത് പോലീസുകാർ ഡ്യൂട്ടിക്കെത്തണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മണ്ഡലകാലത്ത് ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. അമ്പത് വയസ് പിന്നിട്ട വനിതാ പോലീസുകാരെ സന്നിധാനത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.

ശബരിമലയിലെ സുരക്ഷ നേരിട്ട് വീക്ഷിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിലയ്ക്കലിൽ എത്തി. നിലയ്ക്കലിൽ വനം വകുപ്പ് പ്രത്യേക ചെക്ക് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തകർ അടക്കമുള്ളവർക്ക് ഇന്ന് ഇലവുങ്കൽ വരെ മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്