ആപ്പ്ജില്ല

ലഹരിവേട്ട: കൊച്ചിയിൽ ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചു

പ്രതികൾ ഉടൻ പിടിയിലാകുമെന്ന് കസ്റ്റംസ് സൂപ്രണ്ട് വിവേക് വ്യക്തമാക്കി

TNN 31 Jan 2018, 5:16 pm
കൊച്ചി: പാർസൽ സർവീസ് വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ മയക്കുമരുന്ന് കസ്റ്റംസ് പരിശോധനയിൽ പിടികൂടി. ഹോങ്കോങ്ങിൽ നിന്ന് കൊച്ചി സ്വദേശിയുടെ പേരിൽ പാർസലായാണ് മയക്കു മരുന്നെത്തിയത്. ഒരു കിലോക്ക് രണ്ട് കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
Samayam Malayalam drugs of one crore rupees sized in kochi
ലഹരിവേട്ട: കൊച്ചിയിൽ ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചു


ആംഫിറ്റമിൻ എന്ന പേരിലുള്ള അതീവ തീവ്രതയുള്ള മയക്കുമരുന്നാണ് പാർസലിൽ ഉണ്ടായിരുന്നത്.
ഡിജെ പാർട്ടികളിൽ ഉപയോഗിക്കുന്ന അതീവ തീവ്രതയുള്ള ആംഫിറ്റമിൻ മനുഷ്യ ശരീരത്തിന് വലിയതോതിൽ ദോഷകരമാണ്. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും കസ്റ്റംസ് സൂപ്രണ്ട് വിവേക് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്