കൊല്ലം: കൊല്ലത്ത് മദ്യലഹരിയിൽ വാഹനമോടിച്ച വനിതാ ഡോക്ടർ ആറു വാഹനങ്ങൾ ഇടിച്ചുതകർത്തു. അസീസിയ മെഡിക്കൽ കോളജിലെ ദന്തഡോക്ടർ ലക്ഷ്മി നായരാണ് കൊല്ലം നഗരത്തിൽ പരാക്രമം കാട്ടിയത്. ഇവരുടെ കാർ ഇടിച്ച് മൂന്നു പേർക്കു പരിക്കേറ്റു. ഡോക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു.
മാടൻനടയിൽ വൈകിട്ടോടെയായിരുന്നു സംഭവം. മദ്യപിച്ചു ലക്കുകെട്ട് വാഹനമോടിച്ച ഡോക്ടർ മറ്റു വാഹനങ്ങൾ ഇടിച്ചുതകർക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പോലീസിനെയും ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമപ്രവർത്തകരെയും ഇവരും ഇവരോടൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും ചേർന്ന് കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ഇവരെ പിന്നീട് വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി. ഡോക്ടറുടെ കാറിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്.
ആറു മാസം മുമ്പ് ആംബുലൻസിന്റെ താക്കോൽ ഉൗരിയെടുത്ത് കടന്നതും ഇതേ ഡോക്ടറാണെന്നാണ് പോലീസ് നൽകുന്ന വിവരം.
Drunk Driving;
Drunk Driving; lady doctor arrested.