ആപ്പ്ജില്ല

മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതാവ് രാജിവെച്ചു

അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ ശേഷം തുടര്‍ച്ചയായ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് അമല്‍ദേവ് പ്രതിഷേധിച്ചത്

Samayam Malayalam 30 Oct 2019, 1:34 pm

Samayam Malayalam amaldev dyfi

അഗളി: അട്ടപ്പാടിയില്‍ നാല് മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതാവ് ഭാരവാഹിത്വം രാജിവെച്ചു. ഡിവൈേഎഫ്ഐ അഗളി മേഖലാ സെക്രട്ടറി അമല്‍ദേവ് സി ജെ ആണ് രാജിവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അമല്‍ദേവ് ഡിവൈഎഫ്ഐയില്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചതായി അറിയിച്ചത്. ഡിവൈഎഫ്ഐ, സിപിഎം സംഘടനകളില്‍ നിന്ന് രാജിവെക്കുന്നതായും അമല്‍ദേവ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. തനിക്ക് ഇനിയും രക്തസാക്ഷി ദിനം ആചരിക്കണമെന്നും അമല്‍ദേവ് ഫേസ്ബുക്കില്‍ കുറിച്ചു.


മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം തുടര്‍ച്ചയായി ഫേസ്ബുക്ക് പോസ്റ്റുകളിട്ടാണ് അമല്‍ദേവ് പ്രതിഷേധിച്ചത്. രാജിവെച്ചുകൊണ്ടുള്ള പോസ്റ്റിനുശേഷം അട്ടപ്പാടിയുടെ യുവത്വത്തിന് ഇനി ഒന്നുമില്ലെന്ന് പറഞ്ഞ് ഒരു പോസ്റ്റും അമല്‍ ഇട്ടിരുന്നു. താന്‍ കൊല്ലപ്പെടുകയാണെങ്കില്‍ ചെയുടെ മുഖമുള്ള ചുവന്ന തുണിയില്‍ പൊതിയണമെന്നും നാമജപമില്ലാതെ തൊണ്ട ഇടറി ഇന്‍ക്വിലാബ് വിളിക്കണമെന്നും അമല്‍ കുറിച്ചു.


''കൊല്ലുന്നത് ആര്‍എസ്എസ് ആണെങ്കില്‍ കോടതി വരാന്തയില്‍ കൊഞ്ഞനം കുത്തിക്കാണിക്കാന്‍ ഇടവരരുത്. ഭരണകൂടമാണ് കൊല്ലുന്നതെങ്കില്‍ പുറകില്‍ നന്ന് കാഞ്ചി വലിക്കാതെ മുന്നില്‍ വന്ന് ഉന്നം പിടിക്കണം. നെഞ്ച് തുളച്ച് കയറണം.'' - അമല്‍ദേവ് കുറിച്ചു.

Also Read 'കൊല്ലപ്പെട്ടത് കീഴടങ്ങാൻ തയ്യാറായ മാവോയിസ്റ്റുകൾ'; വെളിപ്പെടുത്തലുമായി ആദിവാസി നേതാക്കൾ

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ ഭരണകൂടത്തിന്‍റെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ഡോ. ആസാദിന്‍റെ ഫേസ്ബുക്ക് പോസ്റ്റും അമല്‍ദേവ് പങ്കുവെച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്