ആപ്പ്ജില്ല

പി.കെ.ശശിക്കെതിരായ അന്വേഷണം അട്ടിമറിച്ചതായി പരാതിക്കാരി

ഉന്നതപദവിയിലുള്ള പലരും തന്നെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പരാതിക്കാരി

Samayam Malayalam 8 Nov 2018, 12:25 pm
പാലക്കാട്: പി.കെ ശശിക്കെതിരെ വീണ്ടും പരാതിയുന്നയിച്ച് ഡിവൈഎഫ്ഐ നേതാവ്. കേന്ദ്രനേതൃത്വത്തിനാണ് യുവതി വീണ്ടും പരാതി നൽകിയത്. പി.കെ.ശശിക്കെതിരെ താൻ മുൻപ് നൽകിയ പരാതിയിന്മേൽ ഇത് വരെ നടപടിയുണ്ടായിട്ടില്ല എന്ന് കാണിച്ചാണ് ഡിവൈഎഫ്ഐ നേതാവ് വീണ്ടും കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയത്. ഷൊർണൂർ എംഎൽഎ.
Samayam Malayalam p k sasi


പി.കെ ശശിയുടെ ശബ്ദരേഖ പരാതിക്കൊപ്പം തെളിവായി നൽകിയിട്ടുണ്ട്. പി.കെ.ശശി ചെയ്ത തെറ്റെന്താണെന്ന് ഈ ഓഡിയോ കേട്ടാൽ താങ്കൾക്ക് മനസിലാകുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അയച്ച ഇമെയിലിൽ പരാതിക്കാരി ചൂണ്ടിക്കാണിക്കുന്നു. എംഎൽഎക്കെതിരായ അന്വേഷണം അട്ടിമറിക്കുന്നുവെന്നും കാര്യക്ഷമമായി അന്വേഷണം മുന്നോട്ട് പോകുന്നില്ലെന്നും പരാതിക്കാരി കത്തിൽ പറയുന്നു.

ഡോ.നാസർ ഉൾപ്പടെ ഉയർന്ന പദവിയിലുള്ള പലരും പരാതിയിൽ നിന്ന് പിന്മാറാൻ തന്റെ മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും പരാതിക്കാരി പരാമർശിക്കുന്നു. രണ്ടു കേന്ദ്രകമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തി സിപിഎം സംസ്ഥാന നേതൃത്വം അന്വേഷണകമ്മീഷൻ രൂപീകരിച്ചെങ്കിലും ഇത് വരെ നടപടിയുണ്ടായിട്ടില്ലെന്ന് പരാതിക്കാരി എടുത്തു പറയുന്നു. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പ്രകാരം തനിക്ക് നീതി ലഭിക്കണമെന്നും സാധാരണ ജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം നിലനിർത്തണമെന്നും പരാതിക്കാരി കത്തിൽ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്