ആപ്പ്ജില്ല

സംഘര്‍ഷം: ആലപ്പുഴയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

TNN 4 Mar 2017, 3:19 pm
ആലപ്പുഴ: ഉല്‍സവപറമ്പിലുണ്ടായ സംഘര്‍ഷത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. വലിയകുളം തൈപറമ്പ് നൌഷാദിന്‍റെ മകന്‍ മുഹ്സിന്‍(19) ആണ് കൊല്ലപ്പെട്ടത്. ആലിശ്ശേരി ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെ രാത്രി അമ്പലപറമ്പില്‍ സംഘര്‍ഷം നടന്നിരുന്നു. അതിനിടെയാണ് മുഹ്‍‍സിന് കുത്തേറ്റത്. കൊലക്ക് പിന്നില്‍ ആര്‍എസ്എസുകാരാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചിട്ടുണ്ട്.
Samayam Malayalam dyfi member killed at alappuzha
സംഘര്‍ഷം: ആലപ്പുഴയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു



കൊല്ലപ്പെട്ട മുഹ്സിൻ(19) [ചിത്രത്തിന് കടപ്പാട്: ദേശാഭിമാനി]

ശ്രീപാദം ഐടിസിയിലെ വിദ്യാര്‍ഥിയും ഡിവൈഎഫ്ഐ യൂണിറ്റ് ജോയിന്‍റ് സെക്രട്ടറിയുമാണ് കൊല്ലപ്പെട്ട മുഹ്സിന്‍. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പ്രദേശത്ത് വൈകിട്ട് ആറുവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

DYFI member Killed at alappuzha

A Youth was stabbled to death at Alissery in Alappuzha during temple festival

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്