ആപ്പ്ജില്ല

റോഡ് നിറഞ്ഞ് ഡിവൈഎഫ്ഐ റാലി; നട്ടം തിരിഞ്ഞ് ജനം

ഡിവൈഎഫ്ഐ അഖിലേന്ത്യ സമ്മേളനത്തിന്റെ സമാപനദിനത്തോടനുബന്ധിച്ച്

TNN 5 Feb 2017, 10:57 pm
കൊച്ചി: ഡിവൈഎഫ്ഐ അഖിലേന്ത്യ സമ്മേളനത്തിന്റെ സമാപനദിനത്തോടനുബന്ധിച്ച് മറൈൻഡ്രൈവിലേക്ക് നടന്ന റാലിയെ തുടർന്ന് ജനങ്ങൾ നട്ടം തിരിഞ്ഞു. ഞായറാഴ്ച രാവിലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ റാലി വാഹനങ്ങൾ മൂലം നഗരം മുഴുവൻ തിരക്ക് വർദ്ധിച്ചിരുന്നു. ഉച്ചയോടെ കാൽനടയായും മറ്റും എറണാകുളത്തിന് സമീപത്ത് നിന്നുള്ള സ്ഥലങ്ങളിൽ നിന്നും റാലിക്കായി ആളുകളെത്തിതുടങ്ങിയതോടെ ഗതാഗതം താറുമാറായി.
Samayam Malayalam dyfi national meet rally makes high traffic block city
റോഡ് നിറഞ്ഞ് ഡിവൈഎഫ്ഐ റാലി; നട്ടം തിരിഞ്ഞ് ജനം

റോഡ് നിറഞ്ഞ് നിരപാലിക്കാതെ നടന്ന റാലിമൂലം വൈപ്പിൻ ഭാഗത്തും ബോൾഗാട്ടി ജംഗ്ഷനിലും ഹൈക്കോ‍ർട്ട് ഭാഗത്തും ഗോശ്രീപാലങ്ങളിലും കിലോമീറ്ററുകളോളം നീണ്ട ഗതാഗതകുരുക്കുണ്ടായി. ചിലവാഹനങ്ങൾ കൂട്ടിയിടിച്ച് ചെറിയ അപകടങ്ങളുമുണ്ടായി. രാത്രി ഏറെ വൈകിയും ഗതാഗതസ്തംഭനം തുടരുകയായിരുന്നു. സമ്മേളനം നടന്ന കലൂർ സ്റ്റേഡിയം പരിസരത്തും മെട്രോപണിയുടെ തടസ്സങ്ങളോടൊപ്പം സമ്മേളനത്തിനെത്തിയവരുടെ തിരക്ക് കൂടിയായതോടെ ഗതാഗതകുരുക്ക് രൂക്ഷമായിരുന്നു.


dyfi national meet rally makes high traffic block @ city.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്