ആപ്പ്ജില്ല

Neyyattinkara Murder: ഡിവൈഎസ്പി മധുരയില്‍ നിന്ന് മാറിയതായി സൂചന

സുഹൃത്ത് ബിനുവും ഇയാള്‍ക്കൊപ്പമുണ്ടെന്നാണ് സൂചന

Samayam Malayalam 10 Nov 2018, 1:00 pm
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവ് വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതിയായ ഡിവൈഎസ്പി ബി ഹരികുമാര്‍ മധുരയില്‍ നിന്ന് മാറിയതായി സൂചന. മധുരയില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നുവെന്ന് പൊലീസ് തെരച്ചില്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് ഹരികുമാര്‍ ഇവിടെ നിന്നും മുങ്ങിയത്. സുഹൃത്ത് ബിനുവും ഇയാള്‍ക്കൊപ്പമുണ്ടെന്നാണ് സൂചന.
Samayam Malayalam neyyattinkara murder


ഹരികുമാർ സനലിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. യുവാവിന്‍റെ ജീവൻ രക്ഷിക്കാനുള്ള ശ്രമം പൊലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നാണ് പ്രധാന ആരോപണം. നെയ്യാറ്റിൻകര ജനറൽ ആശുപത്രയിൽനിന്നും മെഡിക്കൽ കോളജിലേക്ക് ട്രാൻസ്ഫർ ചെയ്ത സനലിനെ പൊലീസ് ആദ്യം കൊണ്ടുപോയത് നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. ആമ്പുലൻസിലുണ്ടായിരുന്ന പൊലീസുകാരന്റെ ഡ്യൂട്ടി മാറുന്നതിനാണ് പൊലീസ് സ്റ്റേഷനിലേക്ക് പോയത്. ഇത് സനലിന്‍റെ ജീവൻ നഷ്ടപ്പെടുത്തുന്നതിന് കാരണമായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്