ആപ്പ്ജില്ല

യുവാവ് മരിച്ച സംഭവത്തില്‍ ഡിവൈഎസ്‍പിക്ക് സസ്പെന്‍ഷന്‍

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം

Samayam Malayalam 6 Nov 2018, 1:54 pm
തിരുവനന്തപുരം: റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിക്കാനിടയായ സംഭവത്തില്‍ ഡിവൈഎസ്പിക്ക് സസ്‍പെന്‍ഷന്‍. റൂറല്‍ എസ്‍പിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പിയായ ഹരികുമാറിനെയാണ് സസ്‍പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്.
Samayam Malayalam Sanal


ഇന്നലെ രാത്രി നടന്ന തര്‍ക്കത്തെ തുടര്‍ന്ന് നെയ്യാറ്റിൻകര സ്വദേശിയായ സനലിനെ ഡിവൈഎസ്‍പി റോഡിലേക്ക് പിടിച്ചു തള്ളുകയായിരുന്നു. ഉടന്‍ തന്നെ സനലിന്‍റെ ദേഹത്തേക്ക് എതിരെ വന്ന കാര്‍ കയറുകയായിരുന്നു. ആശുപത്രിയിലെത്തും മുമ്പേ സനല്‍ മരിച്ചിരുന്നു.

ഡിവൈഎസ്പി പ്രതിയായ കേസായതിനാല്‍ എഎസ്‍പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തെ ഗൗരവകരമായി കാണുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിക്കേറ്റ സനലിനെ ആശുപത്രിയിൽ കൊണ്ടുപോകാനും ഡിവൈഎസ്പി കൂട്ടാക്കിയിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. അപകടം നടന്ന് കുറച്ച് നേരത്തേക്ക് യുവാവിന് ജീവൻ നിലനിന്നിരുന്നതായും ദൃക്സാക്ഷികൾ വ്യക്തമാക്കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ഡിവൈഎസ്‍പി ഒളിവില്‍ പോകുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്