ആപ്പ്ജില്ല

തേക്ക് സൗജന്യമായി ചോദിച്ച ഇ.പി. ജയരാജന്‍ വീണ്ടും കുരുക്കിൽ

ബന്ധുനിയമന വിവാദത്തിൽ വ്യവസായമന്ത്രി സ്ഥാനം രാജിവെച്ചൊഴിയേണ്ടി

TNN 21 Oct 2016, 4:31 pm
ബന്ധുനിയമന വിവാദത്തിൽ വ്യവസായമന്ത്രി സ്ഥാനം രാജിവെച്ചൊഴിയേണ്ടി വന്ന ഇ.പി ജയരാജന്‍ വീണ്ടും കുരുങ്ങി. മന്ത്രിയായിരിക്കെ കുടുംബക്ഷേത്ര നവീകരണത്തിന് 1200 ക്യുബിക് മീറ്റര്‍ തേക്ക് സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് വനംമന്ത്രിക്ക് അദ്ദേഹം കത്ത് എഴുതിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. വിപണിയില്‍ 15 കോടി രൂപ വിലവരുന്ന തേക്കാണ് മന്ത്രിയായിരിക്കെ ജയരാജന്‍ സൗജന്യമായി ചോദിച്ചത്. കണ്ണൂര്‍ ഇരിണാവ് ക്ഷേത്രനവീകരണത്തിനാണ് അദ്ദേഹം തേക്ക് ആവശ്യപ്പെട്ടത്.
Samayam Malayalam e p jayarajan again under threat
തേക്ക് സൗജന്യമായി ചോദിച്ച ഇ.പി. ജയരാജന്‍ വീണ്ടും കുരുക്കിൽ


മന്ത്രിയുടെ സ്വന്തം ലെറ്റര്‍ പാഡിലാണ് അദ്ദേഹം ഈ ആവശ്യം ചോദിച്ച്‌ വനംമന്ത്രിക്ക് കത്തയച്ചത്.
വനംമന്ത്രി കെ.രാജു ആ ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് കത്ത് കൈമാറി. അദ്ദേഹം ഫോറസ്റ്റ് ഓഫീസിലെ ഒരു ജീവനക്കാരിയെ വിട്ട് കത്തില്‍ പറയുന്ന ഇരിണാവ് ക്ഷേത്രത്തിന്റെ നവീകരണ ജോലി നടക്കുന്നുണ്ടോ എന്ന് ആരാഞ്ഞു.

അതനുസരിച്ച്‌ നവീകരണ ജോലികള്‍ നടക്കുന്നുണ്ടെന്ന് അവര്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് കണ്ണൂരിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷനായ കണ്ണവത്തെ ഡി.എഫ്.ഒ തേക്കിനെ കുറിച്ച്‌ അന്വേഷണം നടത്തി.
റേഞ്ച് ഓഫീസര്‍ ഇത്രയും ഭീമമായ അളവില്‍ തേക്ക് കണ്ണവം വനത്തില്‍ ഇല്ല എന്ന മറുപടി നല്‍കി. അതോടെ കണ്ണൂരിലെ വനംവകുപ്പ് ഇത്രയും വലിയ അളവില്‍ തേക്ക് നല്‍കുന്നതിന് ചട്ടം അനുവദിക്കുന്നില്ല എന്ന മറുപടി നല്‍കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്