ആപ്പ്ജില്ല

പള്ളിയ്ക്ക് നേർക്ക് കല്ലേറ്: കേസ് RSS പ്രേരണയിലെന്ന് ഇ പി ജയരാജൻ

ആര്‍എസ്എസ് ക്യാംപുമായി ബന്ധമുള്ള ചില പോലീസുകാര്‍ പേരാമ്പ്രയിലുണ്ടെന്നും സംഭവം ബോധപൂര്‍വ്വം വഴിതിരിച്ചു വിടാനുള്ള ശ്രമം നടന്നിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Samayam Malayalam 7 Jan 2019, 1:16 pm

ഹൈലൈറ്റ്:

  • പേരാമ്പ്രയിൽ മുസ്ലിം പള്ളിയ്ക്ക് കല്ലേറു കൊണ്ട സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ റിമാൻസ് ചെയ്തിരുന്നു
  • പള്ളിയ്ക്ക് നേരെ കല്ലെറിഞ്ഞത് ആ‍ര്‍എസ്എസുകാരാണെന്ന് ഇപി ജയരാജൻ
  • പേരാമ്പ്രയിലെ ചില പോലീസുകാര്‍ക്ക് ആര്‍എസ്എസ് ക്യാംപുമായി ബന്ധം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam e p jayarajan
തിരുവനന്തപുരം: പേരാമ്പ്രയിൽ മുസ്ലിം പള്ളിയ്ക്ക് നേരെ കല്ലേറുണ്ടായെന്ന കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്കെതിരെ നല്‍കിയ എഫ്ഐആറിനെതിരെ മന്ത്രി ഇ പി ജയരാജൻ. പള്ളിയ്ക്ക് നേരെ കല്ലെറിഞ്ഞത് ആര്‍എസ്എസുകാരാണെന്ന് ജയരാജൻ പറഞ്ഞു. പേരാമ്പ്രയിലെ പള്ളി ഒരു കാരണവശാലും ആക്രമിക്കപ്പെടാൻ പാടില്ലെന്നും സര്‍ക്കാര്‍ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പേരാമ്പ്രയിൽ ശരിയായ നിരീക്ഷണം നടന്നിട്ടില്ലെന്നും ചില ആര്‍എസ്എസുകാരുടെ പ്രേരണകള്‍ ഇതിനു പിന്നിൽ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇ പി ജയരാജൻ ആരോപിച്ചു. ആര്‍എസ്എസ് ക്യാംപുമായി ബന്ധമുള്ള ചില പോലീസുകാര്‍ പേരാമ്പ്രയിലുണ്ടെന്നും സംഭവം ബോധപൂര്‍വ്വം വഴിതിരിച്ചു വിടാനുള്ള ശ്രമം നടന്നിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാധാരണഗതിയിൽ സംഭവിക്കാത്തൊരു കാര്യം എഴുതിച്ചേര്‍ത്ത് എഫ്ഐആര്‍ നൽകിയിട്ടുണ്ടെന്നാണ് മനസ്സിലാകുന്നതെന്നും ഇതേപ്പറ്റി പരിശോധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്