ആപ്പ്ജില്ല

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 11ന്

വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു

TNN 12 Sept 2017, 9:32 pm
തിരുവനന്തപുരം: വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 11ന് നടക്കും. ഒക്‌ടോബര്‍ 15നായിരിക്കും വോട്ടെണ്ണല്‍ നടക്കുക.തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 15 ന് പുറത്തിറങ്ങും. തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബര്‍ 22 ആണ്. സൂക്ഷ്മ പരിശോധന 25 ന് നടക്കും.
Samayam Malayalam ec announces date of vengara
വേങ്ങര ഉപതെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 11ന്


പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 27 ആണ്. ലോകസഭാംഗമായി പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ സീറ്റില്‍ മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്നായിരുന്നു കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവെച്ചത്. മലപ്പുറം ജില്ലയിലെ ലീഗിന്റെ ഉറച്ച കോട്ടകളില്‍ ഒന്നാണ് വേങ്ങര.

vengara assembly election date declared

bypoll election 2017: With Kunhalikutty who represented Vengara in the assembly stepping down, the Election Commission announces bypoll election date.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്