ആപ്പ്ജില്ല

ബിനാമികളെന്ന് സംശയം; ബിനീഷ് കോടിയേരിയുടെ നാല് സുഹൃത്തുക്കൾക്ക് ഇഡി നോട്ടീസ്

ബിനീഷ് കൈകാര്യം ചെയ്തിരുന്ന അക്കൗണ്ടുകളിലൂടെ വൻ തോതിൽ സാമ്പത്തിക കൈമാറ്റം നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ ആരോപണം.

Samayam Malayalam 14 Nov 2020, 11:06 pm
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ ബിനാമികളെന്ന് സംശയിക്കുന്ന നാലു പേർക്ക് ഇഡി നോട്ടീസ് അയച്ചു. കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ്, അനിക്കുട്ടൻ, അരുൺ, റഷീദ് എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നവംബർ 18ന് ബെംഗളുരുവിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.
Samayam Malayalam Bineesh Kodiyeri
ബിനീഷ് കോടിയേരി |TOI


Also Read: 'സിപിഐയോട് മത്സരിക്കാന്‍ കേരളാ കോണ്‍ഗ്രസായിട്ടില്ല, രണ്ടാം കക്ഷിയെന്ന നിലപാട് ശരിയല്ല'; കാനം

ബിനീഷ് കോടിയേരിയുമായി വൻ തോതിൽ പണ കൈമാറ്റം നടത്തിയെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയത്. അബ്ദുൾ ലത്തീഫിന് നേരത്തെ നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. ഇയാൾ ഒളിവിലാണെന്നാണ് അഭ്യൂഹം.

Also Read: സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും ശിശുസൗഹൃദമാക്കും; ഡിജിപി

ബിനീഷ് കൈകാര്യം ചെയ്തിരുന്ന അക്കൗണ്ടുകളിൽ വൻതോതിൽ പണം നിക്ഷേപിച്ചിരുന്നുവെന്നാണ് ഇഡി പറയുന്നത്. അനിക്കുട്ടൻ ലഹരിമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചിരുന്നുവെന്നും ഇഡി വാദിക്കുന്നു. ഇവ‍ര്‍ നാലുപേരെയും ചോദ്യം ചെയ്യണമെന്നാണ് ബിനീഷിന്റെ റിമാൻഡ് റിപ്പോ‍ര്‍ട്ടിൽ ഇഡി കോടതിയിൽ പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്