ആപ്പ്ജില്ല

പഠിച്ച് പരീക്ഷയെഴുതുന്ന കുട്ടികളെ ആക്ഷേപിക്കരുത്; നമ്മുടെ കുട്ടികളാണെന്ന ബോധം വേണം: മന്ത്രി ശിവൻകുട്ടി

'നമ്മുടെ കുട്ടികൾ മിടുക്കരാണ്, എസ്എസ്എൽസിക്കും നല്ല റിസൾട്ട് ഉണ്ടായിരുന്നു.' വിദ്യാർത്ഥികളെ മാനസികമായി തളർത്തുന്ന ട്രോളുകളെ തമാശയായി സമൂഹം അംഗീകരിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

Samayam Malayalam 28 Jul 2021, 4:46 pm

ഹൈലൈറ്റ്:

  • നമ്മുടെ കുട്ടികളാണെന്ന ബോധം എല്ലാവർക്കും ഉണ്ടാകണം
  • ട്രോളുകൾ വിദ്യാർത്ഥികൾക്ക് വിഷമം ഉണ്ടാക്കി
  • ചില കുട്ടികൾ കരഞ്ഞുകൊണ്ട് പരാതിപ്പെട്ടു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam v shivankutty
വി ശിവൻകുട്ടി |Facebook
തിരുവനന്തപുരം: പഠിച്ച് പരീക്ഷയെഴുതുന്ന കുട്ടികളെ ട്രോൾ രൂപത്തിൽ ആക്ഷേപിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ മനോവീര്യം തകർക്കുകയും മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന ട്രോളുകൾ തമാശയായി സമൂഹം അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
'അയ്യപ്പനെ കെട്ടിക്കാൻ വന്ന സ്വരാജിനെ കെട്ടുകെട്ടിക്കണം'; സ്വരാജിന്റെ ഹർജിയിൽ ബാബുവിന് ഹൈക്കോടതി നോട്ടീസ്
നമ്മുടെ കുട്ടികൾ മിടുക്കരാണ്, എസ്എസ്എൽസിക്കും നല്ല റിസൾട്ട് ഉണ്ടായിരുന്നു. നമ്മുടെ കുട്ടികളാണെന്ന ബോധം എല്ലാവർക്കും ഉണ്ടാകണം. എസ്എസ്എൽസി പരീക്ഷാ ഫലം വന്നതിനു പിന്നാലെ ഉണ്ടായ ട്രോളുകൾ വിദ്യാർത്ഥികളെ വിഷമിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു.

ശിക്ഷ നേരിടേണ്ടി വരുമെന്ന് അറിഞ്ഞു തന്നെയാണ് സമരങ്ങൾ നടത്തുന്നത്: വി ശിവൻകുട്ടി
തമാശകൾ ഉത്പാദിപ്പിക്കുന്നവർ അത് ആസ്വദിക്കുന്നുണ്ടെങ്കിലും കുട്ടികൾക്ക് അത് വിഷമം ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചില കുട്ടികൾ കരഞ്ഞുകൊണ്ട് പരാതി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കുറി 87.94 ശതമാനമാണ് പ്ലസ്ടു വിജയം. 80.36 ശതമാനം വിഎച്ച്സി വിദ്യാർത്ഥികളും ജയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്