പ്രതിഷേധക്കാർക്കെതിരെ കൊലവിളിയുമായി പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ്. ജോർജ്ജ് പങ്കെടുത്ത പരിപാടിയിലേക്ക് മുട്ടയെറിഞ്ഞതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്. മണ്ഡലത്തിലെ റോഡിന്റെ ഉദ്ഘാടനം ഭരണകക്ഷിയുമായി വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണ് നടത്തിയതെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകരാണ് ജോർജ്ജ് പങ്കെടുത്ത പരിപാടിയിലേക്ക് മുട്ട എറിഞ്ഞത്. ഇതേത്തുടർന്ന് വേദിയിലെ മൈക്കിലൂടെ ചീമുട്ട എറിഞ്ഞവനെ വീട്ടിൽ കയറി തല്ലുമെന്നും ഞാൻ അങ്ങോട്ട് വരാമെടാ നീയൊന്നും കിടന്നുറങ്ങുമെന്ന് കരുതേണ്ടെന്നും പിസി ജോർജ്ജ് ഭീഷണി മുഴക്കി.
പൂഞ്ഞാർ പെരിങ്ങളം റോഡ് ആധുനിക രീതിയിൽ നിർമ്മിച്ചതിന്റെ ഉദ്ഘാടനം നടക്കവെയാണ് കൊലവിളിക്ക് ആധാരമായ സംഭവം അരങ്ങേറിയത്.
പൂഞ്ഞാർ പെരിങ്ങളം റോഡ് ആധുനിക രീതിയിൽ നിർമ്മിച്ചതിന്റെ ഉദ്ഘാടനം നടക്കവെയാണ് കൊലവിളിക്ക് ആധാരമായ സംഭവം അരങ്ങേറിയത്.