കണ്ണൂർ: രാജ്യസഭാ തിരഞ്ഞെടുപ്പിൽ എളമരം കരീം സിപിഎം സ്ഥാനാർഥിയാകും. സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. ഇന്നു രാവിലെ നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം. പ്രഖ്യാപനം അൽപസമയത്തിനകമുണ്ടാകും. ബിനോയ് വിശ്വമാണ് സിപിഐയുടെ സ്ഥാനാർഥി. കേരളത്തിനുള്ള മൂന്ന് രാജ്യസഭാ സീറ്റിൽ യുഡിഎഫിന് അവകാശപ്പെട്ട മൂന്നാമത്തേത് കേരള കോൺഗ്രസ് എമ്മിന് കോൺഗ്രസ് നൽകിയത് ഏറെ വിവാദമായിരിക്കുകയുമാണ്.
രാജ്യസഭ; എളമരം കരീം സിപിഎം സ്ഥാനാർഥിയാകും
പ്രഖ്യാപനം അൽപസമയത്തിനകമുണ്ടാകും
Samayam Malayalam 8 Jun 2018, 11:35 am