ആപ്പ്ജില്ല

രണ്ടു രൂപ നിരക്കില്‍ കര്‍ഷര്‍ക്ക് വൈദ്യുതി നല്‍കുമെന്ന് മന്ത്രി മണി

കര്‍ഷകര്‍ക്ക് യൂണിറ്റിന് രണ്ടു രൂപ നിരക്കില്‍ വൈദ്യുതി നല്‍കുമെന്ന് മന്ത്രി എം.എം.മണി.

TNN 30 Apr 2017, 7:57 pm
ഇടുക്കി: കര്‍ഷകര്‍ക്ക് യൂണിറ്റിന് രണ്ടു രൂപ നിരക്കില്‍ വൈദ്യുതി നല്‍കുമെന്ന് മന്ത്രി എം.എം.മണി. ഏലം കര്‍ഷകരില്‍ നിന്നും യൂണിറ്റിനു രണ്ടു രൂപ മാത്രമേ കെ.എസ്.ഇ.ബി ഈടാക്കുകയുള്ളു. കനത്ത വേനലിനെ തുടര്‍ന്ന് വൈദ്യുതി ഉല്‍പാദനത്തില്‍ കുറവുണ്ടെങ്കിലും പവര്‍കട്ട് ഏര്‍പ്പെടുത്താതെ മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam electricity will be served for two rupees m m mani
രണ്ടു രൂപ നിരക്കില്‍ കര്‍ഷര്‍ക്ക് വൈദ്യുതി നല്‍കുമെന്ന് മന്ത്രി മണി


ആദ്യ ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയില്‍ ഭൂമിക്കടിയിലൂടെ കേബിള്‍ സ്ഥാപിച്ച്‌ ഉടന്‍ വൈദ്യുതിയെത്തിക്കും. ഇതിനായി അഞ്ചര കോടി രൂപ മുതല്‍ മുടക്കി കേബിളുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ജില്ലയിലെ ആദിവാസി മേഖലകളില്‍ വൈദ്യുതിയെത്തിക്കാനാണ് കെ.എസ്.ഇ.ബി ഊര്‍ജിത ശ്രമം നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Electricity will be served for two rupees: M.M Mani

Electricity minister of Kerala M.M Mani says farmers will get electricity for two rupees per unit.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്