ആപ്പ്ജില്ല

'ശിവശങ്കറെ കണ്ടത് ആറ് തവണ; ജോലിയ്ക്കായി ഇടപെട്ടു'; മുഖ്യമന്ത്രിയും ഉണ്ടായിരുന്നുവെന്ന് സ്വപ്നയുടെ മൊഴി

സ്വപ്ന സുരേഷിന് സ്പേസ് പാര്‍ക്കിൽ ജോലി ലഭിക്കാനായി ശിവശങ്കര്‍ ഇടപെട്ടിരുന്നുവെന്നും മുഖ്യമന്ത്രിയ്ക്ക് സ്വപ്ന സുരേഷിനെ അറിയാമായിരുന്നുവെന്നുമാണ് കുറ്റപത്രത്തിലെ പരാമര്‍ശം.

Samayam Malayalam 7 Oct 2020, 5:01 pm
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് കേരള സര്‍ക്കാര്‍ പദ്ധതിയായ സ്പേസ് പാര്‍ക്കിൽ നിയമനം ലഭിക്കാൻ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ ഇടപെട്ടെന്ന് ഇഡി. സ്വപ്ന സ്വര്‍ണം സൂക്ഷിച്ച ലോക്കര്‍ എടുത്തു നല്‍കിയത് എം ശിവശങ്കറാണെന്നും ഇരുവരും പല തവണ കണ്ടെന്നും ഇഡി കോടതിയിൽ സമര്‍പ്പിച്ച ഭാഗിക കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Samayam Malayalam swapna
സ്വപ്ന സുരേഷിനെ കോടതിയിൽ ഹാജരാക്കുന്നു.(ഫയൽ ചിത്രം) Photo: The Times of India/File


മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് വേണ്ടത് ചെയ്യാമെന്ന് എം ശിവശങ്കര്‍ ഉറപ്പു നല്‍കിയതായി ഇഡിയുടെ ഭാഗിക കുറ്റപത്രത്തിലെ പരാമര്‍ശങ്ങളെ ഉദ്ധരിച്ച് മനോരമ ഓൺലൈൻ റിപ്പോര്‍ട്ട് ചെയ്തു. എം ശിവശങ്കര്‍ നല്‍കിയ ഉറപ്പിനു ശേഷമാണ് സ്പേസ് പാര്‍ക്ക് സിഇഓ നിയമന ഉത്തരവ് നല്‍കിയതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഔദ്യോഗിക ആവശ്യത്തിനായി ആറ് തവണ സ്വപ്ന സുരേഷും എം ശിവശങ്കറും തമ്മിൽ കണ്ടപ്പോള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read: ഹാഥ്രസ് പ്രതികളെ ന്യായീകരിച്ച് രംഗത്തെത്തിയ അഞ്ച് ബിജെപി നേതാക്കൾ

കോൺസുലേറ്റ് ജനറലിൻ്റെ സെക്രട്ടറി എന്ന നിലയിൽ മുഖ്യമന്ത്രിയ്ക്ക് സ്വപ്ന സുരേഷിനെ പരിചയമുണ്ടായിരുന്നുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുുണ്ട്. 'നിയമനം നല്‍കിയത് ശിവശങ്കറിൻ്റെ വിശ്വസ്ത ആയതു കൊണ്ടാണാണെന്ന്' സ്വപ്ന മൊഴി നല്‍കിയെന്നാണ് ഏഷ്യാനെറ്റ് ന്യൂസിൻ്റെ റിപ്പോര്‍ട്ട്. സ്വപ്നയുടെ ബാങ്ക് അക്കൗണ്ടിൽ 30 ലക്ഷം രൂപ ഫിക്സഡ് ഡിപ്പോസിറ്റായി നിക്ഷേപിക്കാൻ എം ശിവശങ്കര്‍ നിര്‍ദേശിച്ചെന്നും ഇരുവരും തമ്മിലും ചാര്‍ട്ടേഡ് അക്കൗണ്ടൻ്റുമായും വാട്സാപ്പിൽ കൈമാറിയ സന്ദേശങ്ങളുടെ ഓഡിയോ ക്ലിപ്പുകള്‍ ലഭിച്ചതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.

Also Read: റോയല്‍സിന്‍റെ തോല്‍വിക്ക് രണ്ട് കാരണങ്ങള്‍, മുംബൈയുടെ കാര്യത്തില്‍ ഒരു തീരുമാനമായി

കേസിലെ പ്രതികളായ സ്വപ്ന സുരേഷിനു പുറമെ സന്ദീപ് നായര്‍, സരിത് എന്നിവര്‍ക്കുമെതിരെയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. ഇരുവരും കള്ളപ്പണ ഇടപാട് നടത്തിയെന്ന് ആരോപിക്കുന്ന 303 പേജുള്ള ഭാഗിക കുറ്റപത്രമാണ് അന്വേഷണ ഏജൻസി സമര്‍പ്പിച്ചത്. പ്രതികളെ വിചരാണ നടത്തണമെന്നും കുറ്റപത്രത്തിൽ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്