ആപ്പ്ജില്ല

ശിവശങ്കറിന് എല്ലാ കാര്യങ്ങളെ കുറിച്ചും അറിവുണ്ടായിരുന്നെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

നയതന്ത്ര ചാനലിലൂടെ സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടുകിട്ടുന്നതിന് ശിവശങ്കര്‍ സജീവമായി ഇടപെട്ടിട്ടുണ്ടെന്നും സ്വപ്‌നയുടെ പേരില്‍ മൂന്നാമത്തെ ലോക്കര്‍ തുടങ്ങാനും ശിവശങ്കര്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇ ഡി വ്യക്തമാക്കുന്നു.

Samayam Malayalam 12 Nov 2020, 2:31 pm
കൊച്ചി: സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് അറിവ് മാത്രമല്ല മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കര്‍ ഒത്താശയും ചെയ്‌തെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളക്കടത്തില്‍ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്നും ശിവശങ്കറാണ് നിര്‍ദേശിച്ചതെന്ന് ഇഡി പറയുന്നു. സ്വപ്‌നയക്കും ശിവശങ്കറിനും ഇടയിലെ വാട്‌സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ഈ മൊഴി എന്നാണ് ഇഡി ചൂണ്ടിക്കാട്ടുന്നതെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി പറഞ്ഞു.
Samayam Malayalam M Sivasankar (1)
എം ശിവശങ്കര്‍ ഐഎഎസ് (Photo: Facebook)


Also Read: ബിഹാര്‍ സര്‍ക്കാര്‍ രൂപീകരണം ലൈവ്: തെരഞ്ഞെടുപ്പില്‍ വിജയിച്ച 68 % പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍

നയതന്ത്ര ചാനലിലൂടെ സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടുകിട്ടുന്നതിന് ശിവശങ്കര്‍ സജീവമായി ഇടപെട്ടിട്ടുണ്ടെന്നും സ്വപ്‌നയുടെ പേരില്‍ മൂന്നാമത്തെ ലോക്കര്‍ തുടങ്ങാനും ശിവശങ്കര്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇ ഡി വ്യക്തമാക്കുന്നു. കഴിഞ്ഞ നവംബര്‍ 11 നാണ് ഇത് സംബന്ധിച്ച വാട്‌സ് ആപ് സന്ദേശം അയച്ചതെന്ന് ഇഡി രേഖകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ നാലു മാസമായി കസ്റ്റഡിയിലായതിനാല്‍ കടുത്ത മാനസിക സമ്മര്‍ദം മൂലമാണ് സ്വപ്ന മൊഴി നല്‍കിയതെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ മറുപടി നല്‍കി. ശിവശങ്കറിനെതിരെ കൃത്യമായ തെളിവില്ലാതെയാണ് ഇഡി കേസെടുത്തിരിക്കുന്നതെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

Also Read: ഡല്‍ഹിയില്‍ ആഞ്ഞടിക്കുന്ന കൊവിഡിന്റെ മൂന്നാം തരംഗത്തിന് കാരണമെന്ത്? എല്ലാ വീടുകളിലും സ്പര്‍ശിച്ച് വൈറസ്

മൂന്ന് അന്വേഷണ ഏജന്‍സികലും മൂന്ന് രീതിയിലാണ് കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്. എന്‍ഐഎയുടെ അന്വേഷണവും ഇഡിയുടെ അന്വേഷണവും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ശിവശങ്കറിനെതിരായ തെളിവുകള്‍ പ്രതികളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്