തൃശൂർ: പ്രമുഖ പരിസ്ഥിതി പ്രവർത്തക ഡോ എ ലത അന്തരിച്ചു. 51 വയസ് ആയിരുന്നു. അസുഖബാധിത ആയിരുന്നതിനെ തുടർന്ന് കഴിഞ്ഞ കുറെ നാളുകളായി ചികിൽസയിൽ ആയിരുന്നു. വ്യാഴാഴ്ച രാവിലെ ആയിരുന്നു അന്ത്യം.
ചാലക്കുടി റിവർ റിസർച്ച് സെന്റർ ഡയറക്ടറായിരുന്നു. പാത്രക്കടവ് ഉള്‍പ്പെടെ വിവിധ നദികളുടെ സംരക്ഷണ സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്. അതിരപ്പിള്ളി സമരത്തിലും നിറ സാന്നിധ്യമായിരുന്നു ലത.
ട്രാജഡി ഓഫ് കോമണ്‍സ്, കേരള എക്സ്പീരിയൻസ് ഇൻ ഇന്റർ ലിങ്കിംഗ് ഓഫ് റിവേഴ്സ്, ഡൈയിംഗ് റിവേഴ്സ് തുടങ്ങിയ കൃതികളുടെ ഗ്രന്ഥകർത്താക്കളിൽ ഒരാളുമാണ് ഡോ. ലത.
(ചിത്രത്തിന് കടപ്പാട് - മാധ്യമം)
Environmentist Dr Latha passed away
Prominent environmentalist and River Research Centre director Dr. A Latha passed away.