ആപ്പ്ജില്ല

എറണാകുളം-കോട്ടയം; ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

ട്രാക്കില്‍ വെള്ളം കയറിയതുകാരണം നിര്‍ത്തലാക്കിയ എറണാകുളം-കോട്ടയം ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

Samayam Malayalam 18 Aug 2018, 6:03 pm
കോട്ടയം: ട്രാക്കില്‍ വെള്ളം കയറിയതുകാരണം നിര്‍ത്തലാക്കിയ എറണാകുളം-കോട്ടയം ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. ദീര്‍ഘദൂര യാത്രക്കാരെ സഹായിക്കാനായി ശനിയാഴ്ച കൂടുതല്‍ കണക്ഷന്‍ ട്രയിനുകള്‍ സര്‍വ്വീസ് നടത്തുമെന്നും റെയില്‍വേ അറിയിച്ചു.
Samayam Malayalam train


കോഴിക്കോട്ടുനിന്ന് മംഗളൂരുവിലേയ്ക്ക് ഇന്നു വൈകിട്ട് അഞ്ചിനും രാത്രി ഒന്‍പതിനും സ്പെഷ്യല്‍ സര്‍വ്വീസുകള്‍ പുറപ്പെടും. ഉച്ചയ്ക്ക് 2.05ന് ചെറുവത്തൂരിലേക്കു പാസഞ്ചര്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കുറ്റിപ്പുറം, പള്ളിപ്പുറം, പാലങ്ങളിലെ ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും റെയില്‍വേ വ്യക്തമാക്കി. സര്‍വ്വീസ് നിര്‍ത്തിവെച്ച മറ്റു ട്രെയിനുകള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും റെയില്‍വേ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്