ആപ്പ്ജില്ല

ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ഇഡിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ നൽകിയത്. രാഷ്ട്രീയ നേതാക്കളുടെ പേര് പറയുവാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തിയെന്നും എന്നാൽ ഇത് തെറ്റാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു.

Samayam Malayalam 17 Nov 2020, 4:45 pm
കൊച്ചി: എൻഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. വ്യാഴാഴ്ച ഒരു ദിവസം മുഴുവനും നീണ്ട വാദ പ്രതിവാദത്തിന് ശേഷമാണ് പ്രിൻസിപ്പൽ സെഷന്‍സ് കോടതി ഇന്ന് വിധി പറയുന്നതിന് വേണ്ടി കേസ് മാറ്റിയത്.
Samayam Malayalam M Sivasankar
ശിവശങ്കർ


Also Read : തമിഴ്നാട്ടിൽ കളമൊരുക്കുവാന്‍ അമിത് ഷാ; രജനികാന്തിനേയും അഴഗിരിയേയും ബിജെപി സഖ്യത്തിലേക്ക് എത്തിച്ചേക്കുമെന്ന് അഭ്യൂഹം

ശിവശങ്കറാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കള്ളക്കടത്ത് നിയന്ത്രിച്ചിരുന്നതെന്ന് എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. അതിന് പുറമെ, ലൈഫ് മിഷൻ, കെഫോണ്‍ അടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളിൽ നിന്നും ശിവശങ്കര്‍ കമ്മിഷൻ കൈപറ്റിയിരുന്നുവെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു.

Also Read : ബാല്യത്തില്‍ മഹാഭാരതവും രാമായണവും കേട്ടിരുന്നതായി ബരാക് ഒബാമ; വെളിപ്പെടുത്തല്‍ പുതിയ പുസ്‍തകത്തില്‍

നേരത്തെ ഇഡിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ശിവശങ്കര്‍ ഉന്നയിച്ചാണ് ജാമ്യാപേക്ഷ നൽകിയത്. ഇഡി ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് പറയുവാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അത് താൻ നിരസിച്ചതാണ് തന്നെ അറസ്റ്റ് ചെയ്തത് എന്നും അപേക്ഷയിൽ ശിവശങ്കര്‍ ആരോപിച്ചു. ഇഡിയുടെ താത്പര്യം അനുസരിച്ചാണ് ശിവശങ്കറിന്റെ വാദം.

Also Read : ഓസ്ട്രേലിയയിൽ പൗരത്വം നേടണോ ? എങ്കിൽ ഈ പരീക്ഷയിൽ ജയിക്കണം

എന്നാൽ, ശിവശങ്കറിന്റെ വാദം തള്ളി എൻഫോഴ്സ്മെന്റ് ഡയയറക്ടറേറ്റ് രംഗത്തുവന്നു. രാഷ്ട്രീയ നേതാക്കളുടെ പേര് പറയുവാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും വാദം ദുരുദ്ദേശ്യപരമെന്നും ഇഡി അറിയിച്ചു. ശിവശങ്കറിന്റെ പുതിയ വാദങ്ങള്‍ കണക്കിലെടുക്കരുതെന്നും ഇഡി ആവശ്യപ്പെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്