ആപ്പ്ജില്ല

മന്ത്രിമാർക്ക് ഇനിയാരും എസ്കോർട്ട് പോകണ്ടാ...

മന്ത്രിമാരുടെ സുരക്ഷാസംവിധാനങ്ങളില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രിമാരുടെ യാത്രക്ക് ഇനി മുതല്‍ പൈലറ്റും എസ്‌കോര്‍ട്ടും ഉണ്ടാവില്ല. സംസ്ഥാന സുരക്ഷാ അവലോകന സമിതിയാണ് തീരുമാനം എടുത്തത്. മന്ത്രി

TNN 23 Jun 2016, 1:19 pm
മന്ത്രിമാരുടെ സുരക്ഷാസംവിധാനങ്ങളില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രിമാരുടെ യാത്രക്ക് ഇനി മുതല്‍ പൈലറ്റും എസ്‌കോര്‍ട്ടും ഉണ്ടാവില്ല. സംസ്ഥാന സുരക്ഷാ അവലോകന സമിതിയാണ് തീരുമാനം എടുത്തത്. മന്ത്രിസഭയുടെ നിര്‍ദേശം കണക്കിലെടുത്താണ് തീരുമാനം. ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നവരാണ് ജനപ്രതിനിധികളെന്നും അതിനാല്‍ തന്നെ മന്ത്രിമാര്‍ എന്ന പേരില്‍ അമിത സുരക്ഷയുടെ ആവശ്യമില്ലെന്നുമാണ് തങ്ങളുടെ നിലപാടെന്ന് റവന്യു മന്ത്രി ചന്ദ്രശേഖരന്‍ പറഞ്ഞു.
Samayam Malayalam escorts and pilot no more for kerala ministers
മന്ത്രിമാർക്ക് ഇനിയാരും എസ്കോർട്ട് പോകണ്ടാ...


എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും സുരക്ഷ പിന്‍വലിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. തന്റെ സുരക്ഷ വെട്ടി ചുരുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ യാതൊരു പ്രതിഷേധവുമില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തീരുമാനം സ്വാഗതം ചെയ്യുന്നു. താന്‍ ആവശ്യപ്പെട്ടിട്ടല്ല കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ സുരക്ഷ ഏര്‍പ്പെടുത്തിയതെന്നും വെള്ളാപ്പളളി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്