ആപ്പ്ജില്ല

അഷ്‌ടവൈദ്യൻ ഇടി നാരായണൻ മൂസ് അന്തരിച്ചു

ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം. അണുബാധയെത്തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ നാരായണന്‍ മൂസ് ചികിത്സ തേടിയിരുന്നു. ചികിത്സാ നടപടികൾ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്

Samayam Malayalam 5 Aug 2020, 10:01 pm
തൃശൂർ: വൈദ്യരത്നം അഷ്‌ടവൈദ്യൻ ഇടി നാരായണൻ മൂസ് അന്തരിച്ചു. 87 വയസായിരുന്നു. തൈക്കാട് വൈദ്യരത്നം വൈദ്യശാലയുടെ ചെയർമാനാണ് അദ്ദേഹം. തൈക്കാട്ടുശേരിയിലെ വസതിയില്‍ ബുധനാഴ്‌ച രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം. അണുബാധയെത്തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ രണ്ടാഴ്‌ചയായി അദ്ദേഹം ചികിത്സയിലായിരുന്നു.
Samayam Malayalam et narayanan mooss passed away
അഷ്‌ടവൈദ്യൻ ഇടി നാരായണൻ മൂസ് അന്തരിച്ചു


Also Read: മഹാരാഷ്ട്രയിൽ 10,309 പുതിയ കൊവിഡ് രോഗികൾ

ആയുര്‍വേദചികിത്സാ രംഗത്തെ സംഭാവനകള്‍ക്ക് 2010ല്‍ രാജ്യം പദ്‌മ ഭൂഷണ്‍ നല്‍കി നാരായണന്‍ മൂസിനെ ആദരിച്ചിട്ടുണ്ട്. ആയുര്‍വേദ ചികിത്സാ രംഗത്ത് നല്‍കിയ ഉന്നത സംഭാവനകള്‍ക്ക് രാഷ്ട്രം പത്മഭൂഷണും പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്‌കാരവും ലഭ്യമായിട്ടുണ്ട്.

1941ല്‍ നാരായണൻ മൂസിൻ്റെ പിതാവ് നീലകണ്ഠന്‍ മൂസാണ് വൈദ്യരത്നം ഔഷധശാല തുടങ്ങിയത്. 1954ല്‍ നാരായണന്‍ മൂസ് സ്ഥാപനത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. പിന്നാലെയാണ് നിരവധി ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ട് നിരവധി സ്ഥാപനങ്ങൾ നിലവിൽ വന്നത്.

Also Read: കൊവിഡ് ചുമതലയുള്ള നഴ്‌സുമാർക്കും ഓഫീസർമാർക്കും ശമ്പള വർധനയും ആനുകൂല്യങ്ങളും

തൈക്കാട്ടുശേരി എളേടത്തു തൈക്കാട്ട് നീലകണ്ഠന്‍ മൂസിന്റെയും ദേവകി അന്തര്‍ജനത്തിന്റെയും മകനായി 1933 സെപ്റ്റംബര്‍ 15നാണ് നാരായണന്‍ മൂസ് ജനിച്ചത്. പത്തു മക്കളിലെ ഏക പുത്രനാണ് അദ്ദേഹം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്