ആപ്പ്ജില്ല

സുധീരന്റെ രാജി: തന്നെ അറിയിച്ചിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി

ഒരു സ്ഥാനവും ഏറ്റെടുക്കാൻ താനില്ലെന്നും ഉമ്മൻ ചാണ്ടി...

TNN 10 Mar 2017, 2:10 pm
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നെന്ന വി.എം. സുധീരന്റെ തീരുമാനം താൻ അറിഞ്ഞിരുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോൺഗ്രസ് നേതൃസ്ഥാനത്തേക്ക് വരുമോ എന്ന ചോദ്യത്തിന് ഒരു സ്ഥാനവും ഏറ്റെടുക്കാൻ താനില്ലെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
Samayam Malayalam ex cm oommen chandy on v m sudheerans resignation
സുധീരന്റെ രാജി: തന്നെ അറിയിച്ചിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി


അനാരോഗ്യപരമായ കാരണങ്ങളെ തുടർന്ന് ഇന്ന് 12.30 മണിയോടെയാണ് സുധീരൻ രാജിവെക്കുന്നതായി മാധ്യമങ്ങളെ അറിയിച്ചത്. രാജിക്കത്ത് ഇന്നുതന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ചുകൊടുക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

ഏതാനും ദിവസം മുന്‍പ് കോഴിക്കോട്ട് നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ തെന്നിവീണ് സുധീരന് പരിക്കേറ്റിരുന്നു.

Ex CM Oommen Chandy on V. M Sudheeran's resignation

V. M Sudheeran's resignation: I was unaware of this decision says Oommen Chandy.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്