ആപ്പ്ജില്ല

കെഎസ്ആർടിസി അഴിമതി: ആരോപണ വിധേയനായ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് സ്ഥലംമാറ്റം

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് കെഎസ്ആർടിസിയിൽ നിന്നും നൂറ് കോടി രൂപ കാണാതായത്.

Samayam Malayalam 16 Jan 2021, 6:37 pm
തിരുവനന്തപുരം: നൂറുകോടി രൂപ കാണാതായെന്ന ആരോപണത്തെത്തുടർന്ന് കെഎസ്ആർടിസി പെൻഷൻ ആന്റ് ഓഡിറ്റ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ കെഎം ശ്രീകുമാറിന് സ്ഥലംമാറ്റം. കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ പരസ്യമായി വെളിപ്പെടുത്തൽ നടത്തിയതിനു പിന്നാലെയാണ് സ്ഥലംമാറ്റം നൽകിയിരിക്കുന്നത്. ബിജു പ്രഭാകറിന്റെ പ്രസ്താവനയ്ക്കെതിരെ ജീവനക്കാർ രംഗത്തെത്തിയിരുന്നു.
Samayam Malayalam ksrtc kerala (1)
പ്രതീകാത്മക ചിത്രം |TOI


കെഎസ്ആർസിടി ജീവനക്കാർ മറ്റ് പണികളെടുക്കുന്നുവെന്ന് എംഡി; തിങ്കളാഴ്ച കേരളമൊട്ടാകെ പ്രതിഷേധം പ്രഖ്യാപിച്ച് ഐഎൻടിയുസി
2012-15 കാലയളവിൽ ശ്രീകുമാർ അക്കൗണ്ട്സ് മാനേജ‍ര്‍ ആയിരുന്നപ്പോൾ 100 കോടി രൂപ കാണാതായെന്ന ആരോപണമാണ് ഉയ‍ര്‍ന്നത്. ടിക്കറ്റ് മെഷീനിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നും സിഎൻജിയെ എതി‍ര്‍ക്കുന്നത് ഡീസൽ തട്ടിപ്പ് തുടരാനാണെന്നും ബിജു പ്രഭാക‍ര്‍ ആരോപിച്ചു. കെഎസ്ആ‍ര്‍ടിസിയിലെ 95 ശതമാനം ജീവനക്കാരെപ്പറ്റി മോശം അഭിപ്രായമല്ല. കൈക്കൂലി കൊടുത്തും അനധികൃതമായും കെഎസ്ആ‍ര്‍ടിസിയിൽ കയറിപ്പറ്റിയവരാണ് മോശമായി പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കെഎസ്ആർടിസിയുടെ 100 കോടി രൂപ കാണാനില്ല; ഡീസലിലും ടിക്കറ്റ് മെഷീനിലും തട്ടിപ്പെന്ന് എംഡി
അതേസമയം, ബിജു പ്രഭാകറിന്റെ പ്രസ്താവനയെത്തുട‍ര്‍ന്ന് പ്രതിഷേധവുമായി ഐഎൻടിയുസി രംഗത്തെത്തി. ജീവനക്കാരുടെ മാർച്ച് ബിജു പ്രഭാകറുടെ ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞതിനെത്തുടർന്ന് പ്രതിഷേധക്കാർ ട്രാൻസ്പോർട്ട് ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഐഎൻടിയുസി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്