ആപ്പ്ജില്ല

കുറ്റിപ്പുറം പാലത്തിനടിയിൽ വീണ്ടും സ്ഫോടകവസ്തുക്കൾ

കണ്ടെത്തിയത് കുഴിബോംബുകളും വെടിയുണ്ടകളും

TNN 11 Jan 2018, 5:23 pm
തിരൂര്‍: കുറ്റിപ്പുറം പാലത്തിനു താഴെ നിന്നും കുഴിബോംബുകളും വെടിയുണ്ടകളും കണ്ടെടുത്തു. ദിവസങ്ങള്‍ക്കു മുൻപ് അഞ്ച് കുഴിബോംബുകള്‍ കണ്ടെത്തിയ സ്ഥലത്തു നടത്തിയ അന്വേഷണത്തിലാണ് ഇരുന്നൂറിലധികം വെടിയുണ്ടകളും കുഴിബോംബുകളും കണ്ടെത്തിയത്. വെള്ളത്തിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ.
Samayam Malayalam explosives found again under kuttipuram bridge
കുറ്റിപ്പുറം പാലത്തിനടിയിൽ വീണ്ടും സ്ഫോടകവസ്തുക്കൾ


സൈനികര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് മുൻപ് കണ്ടെത്തിയവയെന്നായിരുന്നു നിഗമനം. റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന മൈനുകളായിരുന്നു ഇവയെങ്കിലും അത്തരം സംവിധാനം ഒരുക്കിയ നിലയിലായിരുന്നില്ല ഇവ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടത്തുന്ന സംഘത്തിലെ ഒരു വിഭാഗം ഇപ്പോള്‍ മുംബൈയിലാണ്.

മൈനുകള്‍ ഇപ്പോള്‍ മലപ്പുറം എംആര്‍ ക്യാംപിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. മധുക്കരൈയിലുള്ള സൈനികക്യാംപിലും പോലീസ് വിവരമറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ ദേശീയ സുരക്ഷാസേനയ്ക്കും വിവരം കൈമാറിയിട്ടുണ്ട്.

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്