ആപ്പ്ജില്ല

പിആർഡിഎസ് ആസ്ഥാനത്ത് പടക്കപുരക്ക് തീപിടിച്ചു: ഒരു മരണം

പരിക്കേറ്റ നാല് പേർക്ക് 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്

TNN 17 Feb 2018, 11:42 am
പത്തനംതിട്ട: ഇരവിപേരൂർ പിആർഡിഎസ് ആസ്ഥാനത്ത് വെടിപ്പുരക്ക് തീ പിടിച്ച് ഒരാൾ മരിച്ചു. വെടിക്കെട്ട് കരാർ തൊഴിലാളികളിൽ ഒരാളാണ് മരിച്ചത്. ആറ് തൊഴിലാളികൾക്ക് പരിക്കുണ്ട്. പ്രത്യക്ഷ രാക്ഷസഭ സ്ഥാപകൻ പൊയ്‌കയിൽ കുമാരഗുരുദേവന്‍റെ ജന്മദിനാഘോഷങ്ങൾ നടന്നു വരുന്നതിനിടെയാണ് ഇന്ന് രാവിലെ അപകടമുണ്ടായത്.
Samayam Malayalam expolison in prds headquarters one died
പിആർഡിഎസ് ആസ്ഥാനത്ത് പടക്കപുരക്ക് തീപിടിച്ചു: ഒരു മരണം


ആചാരത്തിന്‍റെ ഭാഗമായി ഇവിടെ ചെറിയ രീതിയിൽ വെടിക്കെട്ട് നടത്താറുണ്ട്. വെടിമരുന്ന് സൂക്ഷിക്കുന്ന പുരക്ക് രാവിലെ തീപിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ നാല് പേർക്ക് 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. രണ്ടു പേരെ നില ഗുരുതരമായതിനാൽ തിരുവല്ല ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും തീ അണക്കാൻ കഴിഞ്ഞെന്നും പോലീസ് അറിയിച്ചു. ജില്ലാ കലക്ടറടക്കമുല്ല മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്