ആപ്പ്ജില്ല

സിവിക് ചന്ദ്രന്‍റെ ഫേസ്ബുക് അക്കൗണ്ട് പൂട്ടിച്ചു

ജനുവരി 14 വരെ അകൗണ്ട് ലഭിക്കില്ലെന്നാണ് ഫേസ്ബുക് നൽകിയ മറുപടിയെന്ന് സിവിക് ചന്ദ്രൻ വ്യക്തമാക്കി

TNN 8 Jan 2018, 4:12 pm
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാവ് എകെജിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ വി.ടി.ബൽറാമിനെ പിന്തുണച്ച് ഫേസ്ബുക് പോസ്റ്റിട്ട സിവിക് ചന്ദ്രന്‍റെ ഫേസ്ബുക് അക്കൗണ്ട് പൂട്ടിച്ചു. സിപിഎമ്മുകാർക്ക് എന്തും പറയാം എന്ന കണ്ണൂർ രാഷ്ട്രീയത്തിൽ സഹികെട്ടാകും ബൽറാം ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതെന്ന് സിവിക് ചന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. സിപിഎം അനുകൂലികൾ ഫേസ്‌ബുക്കിൽ റിപ്പോർട്ട് ചെയ്താണ് അക്കൗണ്ട് പൂട്ടിച്ചത്.
Samayam Malayalam facebook acoount of civic chandran reported and closed
സിവിക് ചന്ദ്രന്‍റെ ഫേസ്ബുക് അക്കൗണ്ട് പൂട്ടിച്ചു


വിവേചനമില്ലാതെ ധൃതിപിടിച്ച് സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണമാണ് വിനയായതെന്ന് സിവിക് ചന്ദ്രൻ പറഞ്ഞിരുന്നു. വിവാഹത്തിലും പ്രണയത്തിലും ഉള്ള പ്രായവ്യത്യാസം ബാലപീഡനം അല്ലെന്നും പോസ്റ്റിൽ കുറിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി മുതല്‍ ഗാന്ധി വരെയുള്ളവരെ കുറിച്ച് എന്ത് പുലയാട്ടും പറയാം, ഏത് ലൈംഗികാപവാദവും പ്രചരിപ്പിക്കാം. തിരിച്ച് കമാന്നൊരക്ഷരം മിണ്ടിപ്പോകരുത് ഇത് സാംസ്‌കാരിക രംഗത്തെ കണ്ണൂര്‍ രാഷ്ട്രീയം. ഇതിൽ സഹികെട്ടാകും ബൽറാം ഇങ്ങനെ പരാമർശം നടത്തിയതെന്നും സിവിക് ചന്ദ്രൻ പറഞ്ഞിരുന്നു.

ജനുവരി 14 വരെ അകൗണ്ട് ലഭിക്കില്ലെന്നാണ് ഫേസ്ബുക് നൽകിയ മറുപടിയെന്ന് സിവിക് ചന്ദ്രൻ വ്യക്തമാക്കി. വി.ടി ബൽറാം നടത്തിയ അഭിപ്രായം തെറ്റായി പോയെന്നും അത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പാർട്ടിയിലെ മുതിര്‍ന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും എംഎം ഹസനും എ.കെ.ആന്‍റണിയും രംഗത്ത് വന്നിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്