ആപ്പ്ജില്ല

സുരേഷ് ഗോപി സമർപ്പിച്ച രേഖകളിൽ വ്യാജ ഒപ്പുകൾ

ഈ മാസം 21 ന് സുരേഷ് ഗോപി നേരിട്ട് ഹാജരാകണം

TNN 15 Dec 2017, 2:40 pm
കൊച്ചി: പുതുച്ചേരിയിൽ വാഹനങ്ങൾ റജിസ്റ്റർ ചെയ്തത് സംബന്ധിച്ച് സുരേഷ് ഗോപി സമർപ്പിച്ച രേഖകളിൽ വ്യാജ ഒപ്പുകൾ. അന്വേഷണോദ്യോഗസ്ഥർക്ക് മുന്നിൽ നടനും എംപിയുമായ സുരേഷ് ഗോപി നേരിട്ട് ഹാജരാകണമെന്നും അറസ്റ്റ് മൂന്നാഴ്‌ച കൂടി നീട്ടി വെക്കണമെന്നും കോടതി നിർദേശിച്ചു. സുരേഷ് ഗോപി നൽകിയ മുൻ‌കൂർ ജാമ്യഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം.
Samayam Malayalam fake signatures in records filed by suresh gopi
സുരേഷ് ഗോപി സമർപ്പിച്ച രേഖകളിൽ വ്യാജ ഒപ്പുകൾ


പുതുച്ചേരിയില്‍ സ്ഥിരതാമസമാണെന്ന് കാണിച്ചുകൊണ്ട് സുരേഷ് ഗോപി ഹാജരാക്കിയ രേഖയിലുള്ള ഗസറ്റഡ് ഓഫീസറുടെ ഒപ്പ് വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ ചൂണ്ടിക്കാണിച്ചു. ഈ മാസം 21 ന് സുരേഷ് ഗോപി നേരിട്ട് ഹാജരാകണം. നോട്ടീസ് അയച്ച് സുരേഷ് ഗോപിയെ വിളിച്ചു വരുത്തണമെന്ന് കോടതി നിർദേശിച്ചു. അന്വേഷണത്തിനൊടുവിൽ ആവശ്യമെങ്കിൽ എംപിയെ അറസ്റ്റ് ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്