ആപ്പ്ജില്ല

പ്രശസ്ത റേഡിയോ അവതാരകൻ രാജീവ് ഓര്‍മ്മയായി

റേഡിയോ ഏഷ്യാ പ്രോഗ്രാം എക്സിക്യുട്ടീവും അവതാരകനുമായിരുന്നു

കൊച്ചി: ദുബായിയിലെ പ്രശസ്ത റേഡിയോ അവതാരകൻ രാജീവ് ചെറായി(49) അന്തരിച്ചു. റേഡിയോ ഏഷ്യാ പ്രോഗ്രാം എക്സിക്യുട്ടീവും അവതാരകനുമായിരുന്നു എറണാകുളം സ്വദേശിയായ രാജീവ്. വെള്ളിയാഴ്ച പുലർച്ചെ യുഎഇ സമയം രാത്രി 12.30യോടെയായിരുന്നു മരണം സ്ഥിരീകരിച്ചത്. കരൾ സംബന്ധമായ രോഗം മൂലം ഒരു മാസമായി കൊച്ചിയില്‍ ചികിത്സയിലായിരുന്നു.
Samayam Malayalam Rajeev
രാജീവ്


17 വർഷമായി റേഡിയോ ഏഷ്യയിൽ പ്രവർത്തിത്തിച്ചുവരികയായിരുന്നു. എറണാകുളത്തുള്ള കലാഭവനിലൂടെയാണ് അദ്ദേഹം മിമിക്രി രംഗത്ത് എത്തിയത്. അവിടെ നിന്നും തുടങ്ങിയ യാത്ര പിന്നീട് റേഡിയോ അവതാരകനാക്കുകയായിരുന്നു. ദിലീപ്-നാദിര്‍ഷ ടീമിന്‍റെ ‘ദേ മാവേലി കൊമ്പത്ത്’ കാസറ്റ് പരമ്പരയിലും രാജീവ് പങ്കാളിയായിരുന്നു. കൂടാതെ‘പൂത്തുമ്പിയും പൂവാലന്മാരും’ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്.

ഓഗസ്റ്റ് 28ന് മഞ്ഞപ്പിത്ത ബാധയെ തുടർന്നാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. പിന്നീട് എറണാകുളം പിവിഎസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു മാസത്തോളം രോഗകിടക്കയിൽ കിടന്നശേഷമാണ് മരണം. ഭാര്യ: സംഗീത, ഏക മകൻ: ആദിത്യ രാജീവ്.
ചെറായിയില്‍ രവീന്ദ്രന്‍-വിശാലം ദമ്പതികളുടെ മകനാണ്. ശവസംസ്കാരം ശനിയാഴ്ച രണ്ടിന് ചെറായിയിലെ സ്വവസതിയിൽ നടക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്