ആപ്പ്ജില്ല

വില്ലേജ് ഓഫീസിന് മുന്നിൽ കർഷകൻ ആത്മഹത്യ ചെയ്തു

ഇത് വരെ പ്രശ്‌നം പൂർണമായി പരിഹരിക്കാത്തതിൽ മനം നൊന്താണ് ജോയി ആത്മഹത്യ ചെയ്‌തതെന്നാണ്‌ ആരോപണം

TNN 22 Jun 2017, 9:08 am
കോഴിക്കോട്: ചെമ്പനോട് വില്ലേജ് ഓഫീസിന് മുന്നിൽ ഇന്നലെ രാത്രി കർഷകൻ തൂങ്ങി മരിച്ചു. ചക്കിട്ടപ്പാറ കാവിൽപുരയിടത്തിൽ ജോയിയെന്ന തോമസ്(58) ആണ് മരിച്ചത്. ഭൂനികുതി സ്വീകരിക്കാതിരുന്നതിനെ തുടർന്നാണ് ജോയി ആത്മഹത്യ ചെയ്തതെന്നാണ് സൂചന. വില്ലേജ് ഓഫീസർക്ക് ജോയി നേരത്തെ തന്നെ ആത്മഹത്യാ കുറിപ്പ് നൽകിയിരുന്നു. ​പ്രദേശത്ത് കോൺഗ്രസ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു.
Samayam Malayalam farmer committed suicide infront of village office
വില്ലേജ് ഓഫീസിന് മുന്നിൽ കർഷകൻ ആത്മഹത്യ ചെയ്തു


എന്നാൽ മൃതദേഹം ഇത് വരെ വില്ലേജ് ഓഫീസിൽ നിന്നും മാറ്റാൻ നാട്ടുകാർ സമ്മതിച്ചിട്ടില്ല. കളക്ടറോ കൊയിലാണ്ടി തഹസിൽദാറോ വരാതെ മൃതദേഹം നീക്കം ചെയ്യാൻ സമ്മതിക്കില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. ഉദ്യോഗസ്ഥ പീഡനം മൂലമാണ് ജോയി ആത്മഹത്യ ചെയ്തതെന്ന് ജോയിയുടെ സഹോദരൻ ആരോപിച്ചു. ജോയിയുടെ ഭാര്യ മോളിയുടെ പേരിൽ ഉള്ള സ്ഥലത്തിന്‍റെ നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പ്രശ്‍നങ്ങൾ നിലനിന്നിരുന്നു.

നികുതി സ്വീകരിക്കാതിരുന്നതിനെ തുടർന്ന് ജോയിയും കുടുംബവും ചെമ്പനോട് വില്ലേജ് ഓഫീസിന് മുൻപിൽ ഒരു വർഷം മുൻപ് നിരാഹാരം ഇരുന്നിരുന്നു. ജനപ്രതിനിധികളും മറ്റും ഇടപെട്ടതിനെ തുടർന്ന് അന്ന് താൽകാലികമായി കരം സ്വീകരിച്ചു. എന്നാൽ പ്രശ്‍നം പൂർണമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജോയി നിരന്തരം വില്ലേജ് ഓഫീസിൽ കയറി ഇറങ്ങിയിരുന്നു. ഇത് വരെ പ്രശ്‌നം പൂർണമായി പരിഹരിക്കാത്തതിൽ മനം നൊന്താണ് ജോയി ആത്മഹത്യ ചെയ്‌തതെന്നാണ്‌ ആരോപണം.

Farmer committed suicide infront of village office

Farmer named Thomas committed suicide infront of Chembanod village office in Calicut.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്