ആപ്പ്ജില്ല

തക്കാളിയ്ക്ക് ലഭിക്കുന്നത് 2 രൂപ മാത്രം; കര്‍ഷകര്‍ പ്രതിസന്ധിയിൽ

കിട്ടുന്ന വില വിളവെടുപ്പുചെലവിനു പോലും തികയാത്ത സ്ഥിതിയെന്ന് കര്‍ഷകര്‍

TNN 11 Feb 2018, 11:03 am
മറയൂര്‍: തക്കാളിയുടെ വില കിലോയ്ക്ക് രണ്ടു രൂപയിലേയ്ക്ക് താഴ്ന്നതോടെ തമിഴ്നാടൻ അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകര്‍ പ്രതിസന്ധിയിൽ. തക്കാളിയ്ക്ക് വിപണിയിൽ ലഭിക്കുന്ന വില വിളവെടുപ്പുകൂലിയ്ക്കൊപ്പം പോലും എത്താതെ വന്നതോടെ കര്‍ഷകര്‍ തക്കാളി വിളവെടുക്കാതെ കൃഷിയിടത്തിൽ തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയാണെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
Samayam Malayalam farmers in crisis as get 2 rupees per 1 kg tomoto
തക്കാളിയ്ക്ക് ലഭിക്കുന്നത് 2 രൂപ മാത്രം; കര്‍ഷകര്‍ പ്രതിസന്ധിയിൽ


ഉടുമലൈ ചന്തയിൽ ബുധനാഴ്ച 14 കിലോ തൂക്കമുള്ള തക്കാളിപ്പെട്ടിയ്ക്ക് 30 രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. കഴിഞ്ഞയാഴ്ച ഒരു പെട്ടിയ്ക്ക് 50 രൂപയെങ്കിലും ലഭിച്ചിരുന്നു. ഒരു പെട്ടി തക്കാളിയുടെ വിളവെടുപ്പുചെലവ് മാത്രം 20 രൂപവരുമെന്നിരിക്കേ കിലോയ്ക്ക് 2 രൂപയെന്ന കുറഞ്ഞ നിരക്ക് ലഭിക്കുന്ന സാഹചര്യത്തിൽ തക്കാളി വിപണിയിലെത്തിക്കാനുള്ള ചെലവ് എവിടെനിന്ന് കണ്ടെത്തുമെന്നതാണ് ചോദ്യം.

ചന്തയിലെത്തിക്കുന്നതിന് പെട്ടിക്ക് 10 രൂപ മുതൽ 20 രൂപ വരെയും ചന്തയിലെ കമ്മീഷനായി 3 രൂപയുമാണ് നല്‍കേണ്ടത്.

ഉടുമലൈ, പഴനി മേഖലകളിലുള്ള ഗ്രാമങ്ങളിൽ ആയിരത്തിലധികം ഹെക്ടര്‍ ഭഊമിയിലാണ് തക്കാളി കൃഷി ചെയ്യുന്നത്. മറ്റു പ്രദേശങ്ങളിൽ തക്കാളി ഉത്പാദനം കൂടിയതും വ്യാപാരികളുടെ വരവ് കുറഞ്ഞതുമാണ് വില കുറയാൻ കാരണമെന്നാണ് കര്‍ഷകരുടെ അഭിപ്രായം.

അതേസമയം, കേരളത്തില്‍ തക്കാളിയെത്തുമ്പോള്‍ കിലോയ്ക്ക് 10 മുതല്‍ 15 രൂപ വരെ വിലയ്ക്കാണ് ഉപഭോക്താവിന് ലഭിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്