ആപ്പ്ജില്ല

ഫസല്‍ വധം: അന്വേഷണം നിര്‍ത്താന്‍ കോടിയേരി ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തല്‍

കാരായി ചന്ദ്രശേഖരനിലേക്കടക്കം അന്വേഷണം നീണ്ടപ്പോഴാണ് കോടിയേരി കണ്ണൂരില്‍ നേരിട്ടെത്തി തന്നോട് അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.

Samayam Malayalam 11 May 2018, 12:58 pm
കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി കേസ് അന്വേഷിച്ച ആദ്യ ഉദ്യോഗസ്ഥനും മുന്‍ ഡി വൈ എസ് പിയുമായ കെ രാധാകൃഷ്ണന്‍. കേസ് സിപിഎമ്മിലേക്ക് നീണ്ടപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്വേഷണം ആവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെന്ന് രാധാകൃഷ്ണന്‍ മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി.
Samayam Malayalam ty.


കാരായി ചന്ദ്രശേഖരനിലേക്കടക്കം അന്വേഷണം നീണ്ടപ്പോഴാണ് കോടിയേരി കണ്ണൂരില്‍ നേരിട്ടെത്തി തന്നോട് അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. കേസില്‍ നിര്‍ണായക വിവരം നല്‍കിയ രണ്ടു പേരുടെ മരണത്തില്‍ ദുരൂഹതയുണ്ട്. അഡ്വ.വത്സരാജ കുറുപ്പ്, പഞ്ചാര ശിനില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്, ഒരാളുടെ മരണം ഒരാളുടെ മരണം ബ്ലേഡ് മാഫിയയുടെ തലയില്‍ കെട്ടിവെച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.

അതിനിടയ്ക്ക് അന്വേഷണം പോലീസില്‍ നിന്നെടുത്ത് ക്രൈംബ്രാഞ്ചിന് നല്‍കി. അന്വേഷണത്തിന്റെ പേരില്‍ പോലീസിന്റെ ഒത്താശയോടെ തനിക്കു നേരെ വധശ്രമമുണ്ടായി. ഒന്നര വര്‍ഷത്തോളം പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഇതിനിടെ കള്ള കേസുണ്ടാക്കി സസ്‌പെന്‍ഡ് ചെയ്‌തെന്നും കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയ കേസ് ആദ്യം അന്വേഷിച്ചിരുന്ന പ്രത്യേക സംഘത്തിലെ മേല്‍നോട്ട ചുമതലയുള്ള ആളായിരുന്നു കെ.രാധാകൃഷ്ണന്‍. തനിക്ക് ഐപിഎസ് ലഭിച്ചെങ്കിലും നിയമനവും ശമ്പളവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തലശ്ശേരി ജെ.ടി.റോഡില്‍ 2006 ഒക്ടോബര്‍ 22-നു പുലര്‍ച്ചയാണ് ഫസല്‍ കൊല്ലപ്പെടുന്നത്. ഫസലിന്റെ ഭാര്യ നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ കേസിപ്പോള്‍ സിബിഎെ അന്വേഷിക്കുകയാണ് .

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്