ആപ്പ്ജില്ല

തൃത്താലയില്‍ പിതാവ് മകനെ വെട്ടിക്കൊന്നു

തൃത്താലയിൽ കുടുംബവഴക്കിനെ തുടർന്ന് പിതാവ് മകനെ വെട്ടിക്കൊന്നു.

TNN 5 Sept 2017, 10:22 am
ഷൊര്‍ണൂര്‍: തൃത്താലയിൽ പിതാവ് മകനെ വെട്ടിക്കൊന്നു. തൃത്താല വട്ടോളി കുഴിക്കാട്ടിരിയില്‍ മേലേതില്‍ മുഹാരി (55)യാണ് മകന്‍ റിയാസി(30)നെ വെട്ടിക്കൊന്നത്.
Samayam Malayalam father kills son in thrithala
തൃത്താലയില്‍ പിതാവ് മകനെ വെട്ടിക്കൊന്നു


മദ്യപിച്ചെത്തിയ ഇരുവരും വഴക്കിട്ടുവെന്നും വഴക്കിനിടെ തുടർന്ന് മുഹാരി റിയാസിന്റെ കാലിൽ വെട്ടുകയായിരുന്നെന്നും പോലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

പാചക തൊഴിലാളിയാണ് റിയാസ്. ഭാര്യയും രണ്ടു മക്കളുമുണ്ട്. സംഭവത്തെത്തുടര്‍ന്ന് മുഹാരി ഒളിവിലാണ്. പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Father kills son in Thrithala

Father killed son in Thrithala due family problems.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്