ആപ്പ്ജില്ല

NEET പരീക്ഷക്ക് എത്തിയ വിദ്യാര്‍ഥിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു

മകനെ പരീക്ഷയെഴുതിക്കാന്‍ എത്തിയ തമിഴ്‍നാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

Samayam Malayalam 6 May 2018, 1:55 pm
മെഡിക്കല്‍ പ്രവേശന പരീക്ഷ, നീറ്റ് (NEET) എഴുതാന്‍ എത്തിയ എറണാകുളത്ത് എത്തിയ വിദ്യാര്‍ഥിയുടെ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‍നാട് തിരുവാരൂര്‍ സ്വദേശി കൃഷ്‍ണസാമിയാണ് മരിച്ചത്. പിതാവിന്‍റെ മരണവാര്‍ത്ത അറിയാതെ മകന്‍, കസ്‍തൂരി മഹാലിംഗം പരീക്ഷ എഴുതി.
Samayam Malayalam കുഴഞ്ഞുവീണുമരിച്ചു
നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥിയുടെ പിതാവ് കുഴഞ്ഞുവീണ് മരിച്ചു


ആശുപത്രിയില്‍വച്ചാണ് അന്ത്യം. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരോട് മകനെ പരീക്ഷാഹാളില്‍ എത്തിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.

ഹോട്ടല്‍ ജീവനക്കാരാണ് ഇദ്ദേഹത്തെ എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുമ്പോഴേക്കും കൃഷ്‍ണസാമി മരിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്