ആപ്പ്ജില്ല

ഫാദ‍ര്‍ ടോം ഉഴുന്നാലില്‍ വൈകാതെ കേരളത്തിലെത്തും

10 ദിവസത്തിനുള്ളില്‍ കേരളത്തിലെത്തും

TNN 16 Sept 2017, 9:12 pm
വത്തിക്കാന്‍ സിറ്റി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയില്‍നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ വൈകാതെ കേരളത്തിലെത്തും. 10 ദിവസത്തിനകം കേരളത്തില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Samayam Malayalam father tom uzhunnalil to kerala
ഫാദ‍ര്‍ ടോം ഉഴുന്നാലില്‍ വൈകാതെ കേരളത്തിലെത്തും


പാസ്പോര്‍ട്ട് ഇല്ലാത്തതാണ് യാത്രയ്‍ക്ക് തടസ്സമായി നില്‍ക്കുന്നത്. വൈകാതെ പാസ്പോര്‍ട്ട് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. കാര്യമായ ആരോഗ്യപ്രശ്‍നങ്ങളൊന്നും തന്നെ അലട്ടുന്നില്ല. ശരീരം മെലിഞ്ഞത് ഷുഗര്‍ ഉള്ളതുകൊണ്ടാണെന്നും വത്തിക്കാനിലെ സലേഷ്യന്‍ ആസ്ഥാനത്ത് നടന്ന വാ‍ര്‍ത്താസമ്മേളനത്തില്‍ ടോം ഉഴുന്നാലില്‍ പറഞ്ഞു.

തന്നെ തട്ടിക്കൊണ്ടുപോയ ഭീകരര്‍ ഒരുതരത്തിലും ഉപദ്രവിച്ചില്ലെന്നും പ്രമേഹത്തിനുള്ള മരുന്നുപോലും അവര്‍ തനിക്ക് നല്‍കിയതായും ഫാദര്‍ പറഞ്ഞു. ‍ഡോക്ടറുടെ സേവനവും ഭീകരര്‍ ലഭ്യമാക്കിയിരുന്നു. എന്തിനുവേണ്ടിയാണ് തട്ടിക്കൊണ്ടുപോയതെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. തന്നെ കൊണ്ടുപോകുന്നതിനു മുന്‍പ് കണ്ണ് കെട്ടിയിരുന്നതിനാല്‍ സ്ഥലം തിരിച്ചറിയാനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Father Tom Uzhunnalil to Kerala

Father Tom Uzhunnalil, who was rescued from captivity in Yemen, said that he would return to Kerala soon.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്