ആപ്പ്ജില്ല

പള്ളിയിൽ കുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന പിതാവ് അറസ്റ്റിൽ

മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചത് നാണക്കേടുമൂലമെന്ന് പിതാവ്

Samayam Malayalam 2 Jun 2018, 10:59 am
കൊച്ചി: എടപ്പള്ളി പള്ളിയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ പിതാവിനെ പോലീസ് പിടികൂടി. വടക്കാഞ്ചേരി സ്വദേശി ബിറ്റോയെയാണ് പോലീസ് വടക്കാഞ്ചേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി എട്ടരയോടെയാണ് ഇയാള്‍ മൂന്നുദിവസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ പള്ളി പരിസരത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞത്.
Samayam Malayalam edappaly-church-child.jpg.image.784.410


ഇന്നലെ വൈകിട്ട് ഭാര്യയോടൊപ്പം കുഞ്ഞിനെയുമായി പള്ളിയിലെത്തിയ ബിറ്റോ പള്ളിയുടെ പാരിഷ് ഹാളിന് സമീപത്തെ കുമ്പസാരക്കൂടിനു സമീപം കുഞ്ഞിനെ ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു. എന്നാൽ ഇയാളുടെ ദൃശ്യങ്ങള്‍ സിസിടിവിയിൽ പതിയുകയായിരുന്നു. പള്ളി പരിസരത്ത് ആളുകളുണ്ടായിരുന്നെങ്കിലും പാരിഷ് ഹാള്‍ പരിസരത്ത് ആളില്ലെന്ന് ഉറപ്പാക്കിയായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചത്. കുഞ്ഞിനെ ഉപേക്ഷിക്കാൻ പറ്റിയ സ്ഥലം അന്വേഷിച്ച് ഇവര്‍ പള്ളി പരിസരത്ത് ചുറ്റിത്തിരിയുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടര്‍ന്ന് ഇന്നു രാവിലെ ഇയാള്‍ പിടിയിലാകുകയായിരുന്നു.


കുട്ടികള്‍ക്ക് അപകടം വരുത്തൽ, 12 വയസിൽ താഴെയുള്ള കുട്ടികളെ സംരക്ഷിക്കാതിരിക്കൽ എന്നിങ്ങനെ രണ്ട് വകുപ്പുകള്‍ ബിറ്റോയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇയാളെ കൊച്ചി എളമക്കര പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുവന്നു കൊണ്ടിരിക്കുകയാണ്. മൂന്നുകുട്ടികളുള്ള ഇവര്‍ക്ക് നാലാമതൊരു കുട്ടി കൂടി ഉണ്ടായതിലെ നാണക്കേട് മൂലവും സാമ്പത്തികബുദ്ധിമുട്ടും മൂലമാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് ഇയാള്‍ പോലീസിനെ ധരിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്