ആപ്പ്ജില്ല

ആദ്യഘട്ടമായി മുത്തൂറ്റ് ഫിനാൻസ് കേരളത്തിലെ 15 ശാഖകൾ അടച്ചു പൂട്ടുന്നു

തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നുച്ചയ്ക്ക് ശേഷം ചർച്ച നടക്കും. ചർച്ചയിൽ മാനേജ്‌മെന്റ് പ്രതിനിധികളും സമരാനുകൂലികളും പങ്കെടുക്കും. തിരുവനന്തപുരത്ത് വെച്ചാണ് ചർച്ച നടക്കുക.

Samayam Malayalam 4 Sept 2019, 11:54 am
തിരുവനന്തപുരം: പണയം വെച്ച വസ്തുക്കൾ തിരിച്ചെടുത്ത് വായ്‌പ തീർക്കാൻ ഇടപാടുകാർക്ക് മൂന്ന് മാസത്തെ സമയം അനുവദിച്ച് മുത്തൂറ്റ് ഫിനാൻസ് 15 കേരളത്തിലെ ശാഖകൾ പൂട്ടൂന്നു. പത്രപരസ്യത്തിലൂടെയാണ് മുത്തൂറ്റ് ഫിനാൻസ് മാനേജ്‌മെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, എന്ത് കൊണ്ടാണ് ശാഖകൾ പൂട്ടുന്നതെന്ന് പരസ്യത്തിൽ വ്യക്തമാക്കിയിട്ടില്ല. സമരം നടക്കുന്ന ശാഖകൾ അടച്ചു പൂട്ടുന്നതിന്റെ ഭാഗമായാണ് 15 ശാഖകളുടെ പ്രവർത്തനം ഇന്ന് മുതൽ നിർത്തുന്നത്.
Samayam Malayalam muthoot



സമരം തുടരുന്ന 300 ഓളം ശാഖകൾ അടച്ചു പൂട്ടുമെന്ന മാനേജ്‌മെന്റ് മുന്നറിയിപ്പ് വെറുതെയായിരുന്നില്ല എന്ന സൂചനയാണ് നടപടിയിലൂടെ വ്യക്തമാകുന്നത്. മലപ്പുറം, കോട്ടക്കൽ ചങ്കുവെട്ടി, ഭരണിക്കാവ്, തിരുവനന്തപുരം ഉള്ളൂർ, എറണാകുളം കതൃക്കടവ്, പനങ്ങാട്, കങ്ങരപ്പടി, തെങ്ങണ, പൊന്നാരിമംഗലം, പെരിങ്ങമല, പുനലൂർ, പാലക്കാട് സുൽത്താൻപേട്ട, കുമളി കൊളുത്തുപാലം, പതിരിപാല എന്നീ മുത്തൂറ്റ് ഫിനാൻസ് ശാഖകൾ അടച്ചു പൂട്ടൂന്നതായാണ് ഇന്ന് പത്രത്തിൽ പരസ്യം നൽകിയിരിക്കുന്നത്. ഇരുപത് ദിവസത്തിലേറെയായി നടന്നു വരുന്ന സിഐടിയുവിന്റെ നേതൃത്വത്തിലുള്ള സമരത്തിന് മാനേജ്‌മെന്റ് കൃത്യമായ മറുപടി നൽകുന്നില്ല എന്നാണ് സമരാനുകൂലികളുടെ വാദം.

Read More: മുത്തൂറ്റ് കാണിക്കുന്നത് ഓലപാമ്പല്ല; ബ്രാഞ്ചുകൾ പൂട്ടിയാൽ വഴിയാധാരമാകുന്നത് ജീവനക്കാർ

നേരത്തെ നടന്ന ചർച്ചകളിൽ സ്വീകരിച്ച തീരുമാനങ്ങൾ മാനേജ്‌മെന്റ് നടപ്പാക്കിയില്ലെന്നും അതിനാലാണ് സമരം തുടരുന്നതെന്നും തൊഴിലാളികൾ വ്യക്തമാക്കുന്നു. അതെ സമയം, പ്രശ്‌നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാൻ ഇന്ന് വീണ്ടും തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ചർച്ച നടക്കും. തിരുവനന്തപുരത്ത് വെച്ച് ഇന്നുച്ചയ്ക്ക് നടക്കുന്ന ചർച്ചയിൽ മുത്തൂറ്റ് ഫിനാൻസ് പ്രതിനിധികളും തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുക്കും.

സമരാനുകൂലികൾ ജീവനക്കാരെ തടയുന്നുവെന്ന് ആരോപിച്ച് മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്‌സാണ്ടർ ഇന്നലെ കൊച്ചി ഹെഡ് ഓഫീസ് പടിക്കൽ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. വലിയ ലാഭം നേടുന്ന കമ്പനി തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും ശമ്പളവും കൂട്ടി നൽകണമെന്നാണ് സമരക്കാരുടെ ആവശ്യം.

Read More: മുത്തൂറ്റ് തൊഴിലാളി സമരത്തിനെതിരെ എംഡിയുടെ കുത്തിയിരുപ്പ് സമരം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്