ആപ്പ്ജില്ല

പെട്രോള്‍-ഡീസല്‍ നികുതി കുറയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് തോമസ് ഐസക്

'നികുതി ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്ന് വെക്കാന്‍ ഇപ്പോള്‍ ആലോചനയില്ല'

Samayam Malayalam 4 Apr 2018, 1:06 pm
തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ നികുതി കുറയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി തോമസ് ഐസക്. പെട്രോളില്‍ നിന്നും ഡീസലില്‍ വിലവര്‍ധനയിലൂടെ നികുതി ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്ന് വെക്കാന്‍ ഇപ്പോള്‍ ആലോചനയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് സഭയിൽ വ്യക്തമാക്കി.
Samayam Malayalam പെട്രോള്‍-ഡീസല്‍ നികുതി കുറയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് തോമസ് ഐസക്
പെട്രോള്‍-ഡീസല്‍ നികുതി കുറയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് തോമസ് ഐസക്


നിലവിലെ സാഹചര്യത്തില്‍ നികുതി വരുമാനത്തില്‍ വൻ കുറവുണ്ട്. അതുകൊണ്ടു തന്നെ നികുതി വരുമാനം ഉപേക്ഷിക്കാന്‍ ഇപ്പോള്‍ കഴിയില്ല. പിന്നീട് ഉചിതമായ തീരുമാനമെടുക്കാം
തോമസ് ഐസക്ക് (ധനമന്ത്രി)

പെട്രോള്‍, ഡീസല്‍ വിലവര്‍ധന സംബന്ധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പെട്രോളിന്‍റേയും ഡീസലിന്‍റേയും അനിയന്ത്രിതമായ വിലവര്‍ധനവ് കേന്ദ്രസര്‍ക്കാരിന്‍റെ ജനദ്രോഹ നയത്തിന്‍റെ ഭാഗമാണ്. ഇതിനെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ നിന്നുള്ള നികുതി വരുമാനം വേണ്ടെന്ന് വെക്കാന്‍ തയ്യാറാവണമെന്നും പ്രതിപക്ഷത്തിന് വേണ്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ 13 തവണ എണ്ണ വില വര്‍ധിച്ചപ്പോളും പലപ്പോഴായി സംസ്ഥാന സര്‍ക്കാര്‍ ആ നികുതി വരുമാനം വേണ്ടെന്ന് വെച്ചിരുന്നു. ഈ മാതൃക പിന്തുടരണമെന്നായിരുന്നു പ്രതിപക്ഷം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. എന്നാൽ പ്രതിപക്ഷത്തിന്‍റെ ആവശ്യം ധനമന്ത്രി അംഗീകരിക്കാൻ തയ്യാറായില്ല. കൂടാതെ അടിയന്തിര പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാനും ഭരണപക്ഷം കൂട്ടാക്കിയില്ല. ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭ ബഹിഷ്കരിക്കുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്