ആപ്പ്ജില്ല

ഭീമ ജ്വല്ലറിയിൽ തീപിടുത്തം; വൻ നാശനഷ്ടമില്ല

ഇടപ്പള്ളി ഒബ്റോൺ മാളിന് സമീപമുള്ള ഭീമ ബൊട്ടീക്കിൽ തീപിടുത്തം

TNN 10 Dec 2016, 9:32 pm
കൊച്ചി: ഇടപ്പള്ളി ലുലുമാളിന് സമീപത്തെ ഭീമ ഗോള്‍ഡില്‍ തീപിടുത്തം. വൈകുന്നേരം 6.20നാണ് സംഭവം. ഫയര്‍ഫോഴ്സത്തെി തീയണച്ചതിനാല്‍ അധികം നാശനഷ്ടങ്ങളുണ്ടായില്ല. ജ്വല്ലറിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. വെല്‍ഡിങ്ങിനിടെ തീപിടിച്ചതാണ് അപകടകാരണമെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആവശ്യമില്ലാത്ത സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്റ്റോര്‍ റൂമിനകത്താണ് തീപിടിച്ചത്. മുകളിലത്തെ ഷീറ്റുമാറ്റി പുക പുറത്തേക്ക് വിടാനുള്ള താല്‍ക്കാലി വെന്‍റിലേറ്റര്‍ സംവിധാനമൊരുക്കിയതിനാലാണ് തീ പടരുന്നത് നിയന്ത്രിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ളെന്നും അവര്‍ അറിയിച്ചു.
Samayam Malayalam fire at bhima boutique bhima gold boutique
ഭീമ ജ്വല്ലറിയിൽ തീപിടുത്തം; വൻ നാശനഷ്ടമില്ല

തൃക്കാക്കര, ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനുകളില്‍നിന്നായി നാല് യൂനിറ്റ് എത്തിയാണ് തീയണച്ചത്. തൃക്കാക്കര സ്റ്റേഷന്‍ ഓഫിസര്‍ രഞ്ജിത് കുമാര്‍, ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഓഫിസര്‍ ഉണ്ണികൃഷ്ന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണക്കാന്‍ നേതൃത്വം നല്‍കിയത്.

fire at bhima boutique bhima gold boutique

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്