ആപ്പ്ജില്ല

തിരുവനന്തപുരത്ത് പ്ലാ​സ്റ്റി​ക് ഗോ​ഡൗ​ണി​ൽ വ​ൻ തീ​പി​ടി​ത്തം

രണ്ട് തൊഴിലാളികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Samayam Malayalam 31 Oct 2018, 10:34 pm
തിരുവനന്തപുരം: തിരുവനന്തപുരത്തെ മൺവിള ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം. ഫാക്ടറിയിൽ പൊട്ടിത്തെറികൾ തുടരുകയാണ്. വിഷപ്പുക ശ്വസിച്ച രണ്ട് തൊഴിലാളികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്‍വിള സ്വദേശികളായ ജയറാം രഘു, സുധീഷ് എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
Samayam Malayalam FIRE AT PLASTIC GODOWN


അഗ്നിശമന സേന സ്ഥലത്തെത്തി. മുപ്പതോളം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. തീ ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയര്‍ വികെ പ്രശാന്തും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. സമീപവാസികളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. സമീപ ജില്ലകളില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റുകളെ എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്