ആപ്പ്ജില്ല

തവനൂർ നിലനിർത്തി കെടി ജലീൽ; ജയം അവസാന ലാപ്പിൽ

Samayam Malayalam 2 May 2021, 6:45 pm
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാന റൗണ്ട് വരെ ലീഡ് നില മാറിമറിഞ്ഞ ശേഷം മന്ത്രി കെടി ജലീലിന് ജയം. ജലീലിന്‍റെ സിറ്റിങ്ങ് സീറ്റിൽ ഫിറോസ് കുന്നംപറമ്പിൽ മികച്ച മത്സരമാണ് നടത്തിയത്. മണ്ഡലത്തിൽ ആദ്യം കെടി ജലീലാണ് മുന്നിട്ട് നിന്നതെങ്കിൽ പിന്നീട് ഫിറോസ് ലീഡ് നേടുകയായിരുന്നു. പിന്നീട് അവസാനഘട്ടത്തിലാണ് ജലീൽ ലീഡ് തിരിച്ച് പിടിച്ചത്.
Samayam Malayalam K T Jaleel , Firos Kunnamparambil
കെടി ജലീൽ, ഫിറോസ് കുന്നംപറമ്പിൽ. PHOTO: Facebook


സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇടത് മുന്നണിയ്ക്കാണ് ആധിപത്യം. പല മണ്ഡലങ്ങളിലും ഇടതുപക്ഷം മുന്നേറ്റം തുടരുകയാണ്.

പാലായിൽ മാണി സി കാപ്പന് മികച്ച വിജയം

2016ൽ കോൺഗ്രസിനായി ഇഫ്ത്തിഖാറുദ്ദീൻ മാസ്റ്ററായിരുന്നു തവനൂരിൽ മത്സരിച്ചത്. സിറ്റിങ്ങ് എംഎൽഎയായ കെടി ജലീലിന് 68,179 വോട്ടുകൾ ലഭിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർഥിയുടെ ജനപിന്തുണ 51,115 വോട്ടുകളിൽ ഒതുങ്ങുകയായിരുന്നു. ബിജെപി സ്ഥാനാർഥിയായിരുന്ന രവി തേലത്തിന് 15,801 വോട്ടുകളും ലഭിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്