ആപ്പ്ജില്ല

മറുനാടൻ കുട്ടികള്‍ക്കായി കേരളത്തിലെ ആദ്യ ക്രഷ് കൊച്ചിയിൽ

ക്രഷിന്‍റെ പ്രവര്‍ത്തനം മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു

TNN 17 Jan 2018, 4:53 pm
കൊച്ചി: മറുനാടൻ തൊഴിലാളികളുടെ കുട്ടികൾക്കായി സംസ്ഥാനത്തെ ആദ്യത്തെ ക്രഷ് പ്രവര്‍ത്തനമാരംഭിച്ചു. കൊച്ചി വില്ലിങ്ടൺ ഐലൻഡിൽ തയ്യാറാക്കിയ ക്രഷിന്‍റെ പ്രവര്‍ത്തനം മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. നിര്‍മാണമേഖലയിലും തൊഴിൽമേഖലയിലും പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ കുട്ടികള്‍ക്കായാണ് ക്രഷ് പ്രവര്‍ത്തിക്കുക.
Samayam Malayalam first creche for migrant labours kids started functioning in kochi
മറുനാടൻ കുട്ടികള്‍ക്കായി കേരളത്തിലെ ആദ്യ ക്രഷ് കൊച്ചിയിൽ


ആറുമാസം മുതൽ മൂന്ന് വയസുവരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ പരിചരണമാണ് ക്രഷിൻ്റെ ലക്ഷ്യം. കൊച്ചി അര്‍ബൻ (രണ്ട്) ശിശു വികസന ഓഫീസിനാണ് ക്രഷിന്‍റെ പ്രവര്‍ത്തന ചുമതല. രാവിലെ ആറുമുതൽ വൈകിട്ട് ആറ് വരെ പ്രവര്‍ത്തിക്കുന്ന ക്രഷിൽ നാല് ജീവനക്കാരാണ് ഉണ്ടാകുക. 25 കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളാണ് ക്രഷിലുള്ളത്.

കുട്ടികളുടെ സമഗ്രവികസനം ഉറപ്പാക്കുന്ന പരിചരണത്തോടൊപ്പം കുട്ടികള്‍ക്ക് ക്രഷ് വഴി കുട്ടികള്‍ക്ക് പോഷകാഹാരവും വിതരണവും ചെയ്യും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്